ഖനന നിരോധനം നീക്കിയിട്ടില്ല: ജില്ലാ കളക്ടര്‍

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു.

മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണമാണ് പിന്‍വലിച്ചിട്ടുള്ളതെന്നും ജില്ലാ കളക്ടര്‍മാര്‍ പ്രാദേശികമായി ഏര്‍പ്പെടുത്തിയിട്ടുള്ള ഖനന നിരോധനം തുടരുമെന്ന് വകുപ്പുതന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രകൃതി ക്ഷോഭത്തെത്തുടര്‍ന്ന് എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങളും നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഓഗസ്റ്റ് എട്ടിന് പുറപ്പെടുവിച്ച ഉത്തരവ് മറ്റൊരു ഉത്തരവ് വരുന്നതുവരെ പ്രാബല്യത്തിലുണ്ടായിരിക്കും.

ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കും.