
ഗുണ്ടല്‍പേട്ട്: കാറും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് മലയാളികള്‍ കൊല്ലപ്പെട്ടു.
കര്‍ണാടകയിലെ ചാമരാജനഗറില്‍ ആണ് അപകടം സംഭവിച്ചത്.
കോഴിക്കോട്, ബേപ്പൂര്‍ സ്വദേശികളായ അയിഷ നൂരി (41), നോഹ (19), മുഹമ്മദ് അസീര്‍ (37) എന്നിവരാണ് മരണപ്പെട്ടത്.
ദേശീയപാത 766ല്‍ കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്.
ബംഗളൂരുവിലെ ബിഇഎംഎല്ലിലാണ് മുഹമ്മദ് അസീര്‍ ജോലി ചെയ്യുന്നത്. നാട്ടില്‍ നിന്ന് മൈസൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു കുടുംബം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അസീര്‍ തന്റെ സഹോദരിയേയും കുടുംബത്തേയും കൂട്ടിയാണ് യാത്ര ചെയ്തിരുന്നതെന്ന് പൊലീസ് പറയുന്നു. ഗുണ്ടല്‍പേട്ടില്‍ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ടിപ്പര്‍ ലോറി കുടുംബം സഞ്ചരിച്ച കാറിലേക്ക് ഇടിച്ച് കയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.



