സ്കൂട്ടറും ട്രക്കും കൂട്ടിയിടിച്ച്‌ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം: ഒരാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

Spread the love

ഹൈദരാബാദ്: തെലുങ്കാനയിലെ വികാരാബാദില്‍ സ്കൂട്ടറും ട്രക്കും കൂട്ടിയിടിച്ച്‌ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു, ഒരാള്‍ക്ക് പരിക്കേറ്റു.
സഹീറാബാദ് സ്വദേശി കവിരാജ് (40), ഭാര്യ പവാനി (35), മകള്‍ കീർത്തന (11) എന്നിവരാണ് മരിച്ചത്.

video
play-sharp-fill

മകൻ കാർത്തിക്കിന് പരിക്കേറ്റു. സംഭവത്തില്‍ ട്രക്ക് ഡ്രൈവർ ഷെരീഫിനെതിരെ പോലീസ് കേസെടുത്തു.

രുക്മപൂരുള്ള പവാനിയുടെ വീട്ടില്‍ നിന്ന് കുടുംബം മടങ്ങുന്നതിനിടെയായിരുന്നു അപകടം. തട്ടെപ്പള്ളിക്ക് സമീപം എത്തിയപ്പോള്‍ എതിരെ വന്ന ട്രക്ക് സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കവിരാജും പവാനിയും കീർത്തനയും സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു. പരിക്കേറ്റ കാർത്തിക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഷെരീഫ് അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ കുടുംബത്തിന് വിട്ടുകൊടുത്തു.