
തിരുവനന്തപുരം: ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജ് ജീവനൊടുക്കിയതിന് പിന്നാലെ കോളേജിനെതിരെ ആരോപണം ആവര്‍ത്തിച്ച് കുടുംബം.
ലോണ്‍ ആപ്പിൻ്റെ പേരില്‍ നിതിന്‍ ആത്മഹത്യ ചെയ്യില്ലയെന്നും എല്ലാവരും കൂടി നിതിനെ കൊന്നതാണെന്നും നിതിൻ്റെ സഹോദരി നിഖിത പറഞ്ഞു.
പഠിക്കുന്ന ഒരു കുട്ടിയ്ക്ക് ആപ്പ് ലോണില്‍ നിന്ന് ലക്ഷങ്ങള്‍ കിട്ടില്ല. അങ്ങനെ കിട്ടണമെങ്കില്‍ സാലറി സർട്ടിഫിക്കറ്റ് നല്‍കണമെന്നും അത് ഒന്നും അവന് കാണിക്കാൻ ഇല്ലെന്നും സഹോദരി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരിക്കലും ആപ്പ് ലോണിന്റെ പേര് പറഞ്ഞു ഇത് ചുരുക്കാൻ സമ്മതിക്കില്ല. എവിടെ വരെ പോകാൻ പറ്റുമോ അവിടെ വരെ പോകുമെന്നും സഹോദരി വ്യക്തമാക്കി.
മരണകാരണം ലോണ്‍ ആപ്പ് എന്ന് വരുത്തി തീർക്കുന്നു. നിതിന് നീതി ലഭിച്ചില്ലെങ്കില്‍ ഞങ്ങളും ഈ ലോകത്ത് ഉണ്ടാകില്ലയെന്നും നിഖിത പറഞ്ഞു.
ഡെന്റല്‍ അനാട്ടമി ഡിപ്പാർട്മെന്റിലെ അധ്യാപകർ കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നവർ ആണെന്നും സ്റ്റാഫ് റൂമില്‍ നിന്ന് ഇറങ്ങിയതിന് ശേഷം അവൻ ഒന്നും പറഞ്ഞില്ലയെന്നും സഹോദരി പറഞ്ഞു.
എന്നും രാത്രി അവനോട് സംസാരിക്കുമായിരുന്നുവെന്നും അവനോട് സംസാരിക്കാതെ ഉറങ്ങാറില്ലയെന്നും സഹോദരി പറഞ്ഞു.
അതേസമയം നിതിന്‍ രാജ് ജീവനൊടുക്കിയതിന് പിന്നാലെ കുറ്റാരോപിതനായ വകുപ്പ് മേധാവി ഡോ. എം കെ റാമിനെതിരെ കൂടുതല്‍ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. സഹതാപം പിടിച്ചുപറ്റാനാണ് നിതിന്‍ ആത്മഹത്യ ചെയ്തതെന്ന് ഡോ. എം കെ റാം അധിക്ഷേപിച്ച് സംസാരിച്ചു എന്ന് സഹപാഠിയായ ആര്‍ച്ച വെളിപ്പെടുത്തി. സ്ലം ഡോഗ് എന്നാണ് നിതിനെ ഇയാള്‍ വിളിച്ചിരുന്നത് എന്നും ആര്‍ച്ച പറഞ്ഞു.
‘ഞങ്ങള്‍ ജോയിന്‍ ചെയ്ത സമയം മുതല്‍ ഡോ. എം കെ റാം എന്നയാളെ സൂക്ഷിക്കണമെന്ന് സീനിയേഴ്‌സ് പറയുമായിരുന്നു. ഇയാളുടെ ക്ലാസിനായി ഞങ്ങള്‍ അല്‍പം പേടിയോടെയാണ് കാത്തിരുന്നത്. ആദ്യമായി വന്ന ദിവസം ഗീത, ബൈബിള്‍, ഖുറാന്‍ എന്നതിനെ കുറിച്ച് എന്തൊക്കെയോ പറഞ്ഞു. ഖുറാനെയും മുസ്‌ലിം കുട്ടികളെയും അധിക്ഷേപിച്ച് സംസാരിച്ചിട്ട് അയാള്‍ പോയി. അന്ന് എന്താണ് നടന്നത് എന്ന് ഞങ്ങള്‍ക്ക് മനസിലായില്ല. പിന്നീടുള്ള ദിവസങ്ങളില്‍ ഇയാള്‍ ഇങ്ങനെയാണെന്ന് വ്യക്തമായി. ഞാനൊരാളെ കൊന്നിട്ടുണ്ട് എന്ന് ഒരിക്കല്‍ ഈ സാര്‍ പറഞ്ഞപ്പോള്‍ തള്ളാണെന്നാണ് കരുതിയത്. പക്ഷെ പിന്നീടുള്ള ദിവസങ്ങളിലെ പ്രവര്‍ത്തികള്‍ കണ്ടപ്പോള്‍ അങ്ങനെ എന്തെങ്കിലും സംഭവിച്ചുകാണുമെന്ന് ഞങ്ങള്‍ക്ക് തോന്നാല്‍ തുടങ്ങി. കാരണം ആ രീതിയില്‍ ഒരു സൈക്കോ ആയിരുന്നു അയാളെന്നും സഹപാഠി പറഞ്ഞു.



