കോഴിക്കോട് 16 കാരിയെ കഴുത്തുഞെരിച്ച്‌ കൊന്ന ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കിയ സംഭവം; ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത് 

Spread the love

കോഴിക്കോട്: കോഴിക്കോട് ഈസ്റ്റ് മൂഴിക്കലില്‍ പതിനാറുകാരിയെ കൊലപ്പെടുത്തിയതിന് പിന്നാലെ ബന്ധുവായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസംമുട്ടിച്ചാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.

video
play-sharp-fill

ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കള്ളന്‍ കയറിയെന്ന സംശയത്തില്‍ വീട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് 16കാരിയായ നസ്രിനയെ വീടിന്റെ മുകളിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവസമയം അമ്മ, മുത്തശ്ശി, സഹോദരി, സഹോദരന്‍ എന്നിവര്‍ വീട്ടിലുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ മുത്തശ്ശിയെയും ശ്വാസംമുട്ടിച്ച്‌ കൊല്ലാന്‍ യുവാവ് ശ്രമിച്ചതായി പൊലീസ് സംശയിക്കുന്നു.

സംഭവത്തിന് പിന്നാലെ കുളത്തൂര്‍ സ്വദേശിയായ അദ്‌നാനെ ഒരു മുറിയില്‍ പൂട്ടിയിട്ടാണ് നസ്രിനയെ ആശുപത്രിയിലെത്തിച്ചത്. പിന്നീട് വീട്ടുകാര്‍ മടങ്ങിയെത്തിയപ്പോള്‍ മുഖത്ത് സെല്ലോ ടേപ്പ് ചുറ്റി മരിച്ചനിലയിലാണ് യുവാവിനെ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെണ്‍കുട്ടി യുവാവിന്റെ സ്വഭാവദൂഷ്യങ്ങളെ ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പ്രാഥമിക നിഗമനം. കൂടാതെ, വീട്ടില്‍നിന്ന് പണം മോഷ്ടിച്ചതിനെച്ചൊല്ലിയും ഇരുവരുടെയും കുടുംബങ്ങള്‍ക്കിടയില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

അദ്‌നാന്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നാണ് പഠിച്ചിരുന്നത്. ഇരുവരും സഹോദരിമാരുടെ മക്കളാണ്. അടുത്തിടെയാണ് ഇരുവീട്ടുകാരും തമ്മില്‍ അകലം വന്നതെന്നും സൂചനയുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.