കൊല്‍ക്കത്തയില്‍ മലയാളി വിദ്യാർത്ഥി കെട്ടിടത്തിൽ നിന്ന് വീണു മരിച്ച സംഭവം; മെസ്സിലേക്ക് പോകും വഴി കാൽ വഴുതി വീണു; അസ്വഭാവികതയില്ല

Spread the love

എറണാകുളം: മലയാളി വിദ്യാർത്ഥിയെ കൊല്‍ക്കത്തയില്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസ്വാഭാവികത ഇല്ലെന്ന് നിഗമനം.

video
play-sharp-fill

കെട്ടിടത്തില്‍ നിർമ്മാണ ജോലികള്‍ നടക്കുന്നതിനാല്‍ മുകളില്‍ നിന്ന് താഴേക്ക് വീണെന്നാണ് കണ്ടെത്തല്‍. വിദ്യാർത്ഥി മെസ്സിലേക്ക് പോകും വഴി കാല്‍ തെന്നി വീഴുകയായിരുന്നു.

പാലാരിവട്ടം സ്വദേശിയായ ജുവല്‍ ജോസ് ജെബിൻ ആണ് മരിച്ചത്. മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ രാവിലെ പാലാരിവട്ടത്തെ വീട്ടിലെത്തിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പശ്ചിമ ബംഗാള്‍ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ജുറിഡിക്കല്‍ സയൻസ് (കൊല്‍ക്കത്ത) ഒന്നാംവർഷ വിദ്യാർത്ഥിയാണ് മരിച്ച ജുവല്‍ ജോസ്.