ജലനിരപ്പുയരുന്നു: കക്കയം ഡാം തുറക്കും ; ജാഗ്രതാ നിർദ്ദേശം
കോഴിക്കോട് : ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറക്കും. ഡാമിന്റെ രണ്ട് ഷട്ടറുകൾ ഒരടി വീതം തുറക്കാന്‍ അനുമതി നല്‍കി ജില്ലാ കളക്ടറാണ് ഉത്തരവ് നൽകിയിരിക്കുന്നത്. കെഎസ്‌ഇബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ അപേക്ഷയെ തുടര്‍ന്നാണ് ജില്ലാ കളക്ടറുടെ ഇപ്പോഴത്തെ ഉത്തരവ്.
കക്കയം റിസര്‍വോയറില്‍ ഇപ്പോഴത്തെ ജലനിരപ്പ് 2485 അടിയാണ്. വൃഷ്ടി പ്രദേശത്ത് ഇപ്പോഴും മഴ തുടരുന്നതിനാല്‍ റിസര്‍വോയറില്‍ ജലനിരപ്പ് ഉയര്‍ന്ന് ഏറ്റവും കൂടിയ ജലനിരപ്പായ 2487 അടി എത്താന്‍ സാധ്യത ഉള്ളതിനാലാണ് ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചത്.
ഇതോടെ സമീപ പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0