
മൂന്നാർ: മൂന്നാറിലെ ജനവാസ മേഖലകളിലൂടെ കാട്ടുകൊമ്പൻ പടയപ്പ സ്വൈര്യവിഹാരം നടത്തുന്നത് തുടരുന്നു.
ജനവാസ മേഖലയിൽ ഇറങ്ങി ഭീതി പരത്തുന്ന പടയപ്പയെ ഉൾവനത്തിലേക്ക് തുരത്തണമെന്ന ആവശ്യം ശക്തമായി നിലനിൽക്കെയാണ് കാട്ടാന വീണ്ടും ജനവാസ മേഖലകളിലേക്കെത്തുന്നത്.
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടുകൊമ്പൻ വ്യാപക നാശനഷ്ടമാണ് വരുത്തുന്നത്. കൃഷി വിളകൾ നശിപ്പിക്കുന്നതിനൊപ്പം നിറുത്തിയിടുന്ന വാഹനങ്ങൾക്കും കാട്ടാന കേടുപാടുകൾ വരുത്തിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനവാസ മേഖലയിൽ കാട്ടാനയുടെ സാന്നിധ്യം സ്ഥിരമായതോടെ വീടുകൾക്ക് നേരെ ആക്രമണമുണ്ടാകുമോയെന്ന ആശങ്ക ആളുകൾക്കുണ്ട്.
മൂന്നാർ- ഉദുമൽപേട്ട അന്തർസംസ്ഥാന പാതയിൽ കാട്ടാന ഇടയ്ക്കിടെ ഗതാഗത തടസവും തീർക്കുന്നുണ്ട്.
കാട്ടാനയ്ക്ക് മുമ്പിൽ പെടുമോയെന്ന ആശങ്കയോടെയാണ് ജനം യാത്ര ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് പടയപ്പയെ ഉൾവനത്തിലേക്ക് തുരത്തണമെന്ന ആവശ്യം ഉയരുന്നത്.



