വ​​ന്യ​​ജീ​​വി ആ​​ക്ര​​മ​​ണ​​ത്തി​​ൽ വ​​ല​​ഞ്ഞ് മലയോരം; ടി​ആ​​ർ ആ​​ൻ​​ഡ് ടി ​​എ​​സ്റ്റേ​​റ്റിൽ കടുവാഭീതി;പ്ര​​ദേ​​ശ​​ത്ത് ക​​ടു​​വ​​യു​​ടെ സാ​​ന്നി​​ധ്യ​​മു​​ണ്ടെ​​ന്ന് വ​​നംവ​​കു​​പ്പ്; നടപടിയെടുക്കാതെ അ​​ധി​​കാ​​രികൾ

Spread the love

വ​​ന്യ​​ജീ​​വി ആ​​ക്ര​​മ​​ണ​​ത്തി​​ൽ വ​​ല​​ഞ്ഞ് മലയോരം; ടി​ആ​​ർ ആ​​ൻ​​ഡ് ടി ​​എ​​സ്റ്റേ​​റ്റിൽ കടുവാഭീതി;പ്ര​​ദേ​​ശ​​ത്ത് ക​​ടു​​വ​​യു​​ടെ സാ​​ന്നി​​ധ്യ​​മു​​ണ്ടെ​​ന്ന് വ​​നംവ​​കു​​പ്പ്; നടപടിയെടുക്കാതെ അ​​ധി​​കാ​​രികൾ

video
play-sharp-fill

മു​​ണ്ട​​ക്ക​​യം ഈ​​സ്റ്റ്‌: വ​​ന്യ​​ജീ​​വി ആ​​ക്ര​​മ​​ണ​​ത്തി​​ൽ വ​​ല​​ഞ്ഞ് പെ​​രു​​വ​​ന്താ​​നം പ​​ഞ്ചാ​​യ​​ത്തി​​ലെ ടി​ആ​​ർ ആ​​ൻ​​ഡ് ടി ​​എ​​സ്റ്റേ​​റ്റ്.

ആ​​ന​​യും പു​​ലി​​യും ക​​ടു​​വ​​യും കാ​​ട്ടു​​പോ​​ത്തും കാ​​ട്ടു​​പ​​ന്നി​​യും അ​​ട​​ക്ക​​മു​​ള്ള വ​​ന്യ​​മൃ​​ഗ​​ങ്ങ​​ൾ സ്വൈ​​രവി​​ഹാ​​രം ന​​ട​​ത്തു​​ന്ന എ​​സ്റ്റേ​​റ്റി​​ൽ ജീ​​വ​​ൻ പ​​ണ​​യം​​വ​​ച്ചാ ണ് തൊ​​ഴി​​ലാ​​ളി​​ക​​ളും സ​​മീ​​പ​​പ്ര​​ദേ​​ശ​​ത്തെ നാ​​ട്ടു​​കാ​​രും കഴിയു ന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക​​ഴി​​ഞ്ഞ​​ദി​​വ​​സം പ​​ശു​​വി​​നെ വ​​ന്യ​​മൃ​​ഗ​​ങ്ങ​​ൾ ക​​ടി​​ച്ചു​കൊ​​ന്ന നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു. ക​​ടു​​വ​​യു​​ടെ ആ​​ക്ര​​മ​​ണ​​മാ​​ണെ​​ന്ന് തൊ​​ഴി​​ലാ​​ളി​​ക​​ൾ പ​​റ​​യു​​ന്നു. പ്ര​​ദേ​​ശ​​ത്ത് ക​​ടു​​വ​​യു​​ടെ സാ​​ന്നി​​ധ്യ​​മു​​ണ്ടെ​​ന്ന് വ​​നംവ​​കു​​പ്പ് സ്ഥി​​രീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.

ക​​ഴി​​ഞ്ഞ ഒ​​രു വ​​ർ​​ഷ​​ത്തി​​നി​​ടെ കാ​​ട്ടാ​​ന​​യു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ഇ​​വി​​ടെ ര​​ണ്ട് ജീ​​വ​​നു​​ക​​ളാ​​ണ് പൊ​​ലി​​ഞ്ഞ​​ത്. എ​​ന്നാ​​ൽ വ​​ന്യ​​ജീ​​വി​ശ​​ല്യം ത​​ട​​യു​​ന്ന​​തി​​നു​​ള്ള യാ​​തൊ​​രു ന​​ട​​പ​​ടി​​യും അ​​ധി​​കാ​​രി​​ക​​ളു​​ടെ ഭാ​​ഗ​​ത്തു​​നി​​ന്നു​​ണ്ടാ​​കു​​ന്നി​​ല്ല.

റ​​ബ​​ർമ​​ര​​ങ്ങ​​ൾ മു​​റി​​ച്ചു​​നീ​​ക്കി​​യ ഭാ​​ഗ​​ങ്ങ​​ളി​​ൽ റീ-​​പ്ലാ​​ന്‍റിം​​ഗ് ന​​ട​​ത്താ​​തെ കാ​​ടു​​പി​​ടി​​ച്ചു കി​​ട​​ക്കു​​ന്ന​​താ​​ണ് വ​​ന്യ​​മൃ​​ഗ​​ശ​​ല്യം വ​​ർ​​ധി​​ക്കാ​​ൻ കാ​​ര​​ണം.

മ​​ര​​ങ്ങ​​ൾ വെ​​ട്ടി​​മാ​​റ്റി​​യ ഇ​​ട​​ങ്ങ​​ളി​​ൽ ഇ​​പ്പോ​​ൾ ആ​​ൾ​​പ്പൊ​​ക്ക​​ത്തി​​ൽ കാ​​ട് വ​​ള​​ർ​​ന്നു നി​​ൽ​​ക്കു​​ക​​യാ​​ണ്. ഇ​​ത് വ​​ന്യ​​മൃ​​ഗ​​ങ്ങ​​ൾ​​ക്ക് സു​​ര​​ക്ഷി​​ത​​മാ​​യി ഒ​​ളി​​ച്ചി​​രി​​ക്കാ​​നും പെ​​റ്റു​​പെ​​രു​​കാ​​നും സൗ​​ക​​ര്യ​​മൊ​​രു​​ക്കു​​ന്നു.

പ​​ക​​ലെ​​ന്നോ രാ​​ത്രി​​യെ​​ന്നോ വ്യ​​ത്യാ​​സ​​മി​​ല്ലാ​​തെ വ​​ന്യ​​മൃ​​ഗ​​ങ്ങ​​ൾ ജ​​ന​​വാ​​സ മേ​​ഖ​​ല​​യി​​ലേ​​ക്ക് ഇ​​റ​​ങ്ങാ​​ൻ തു​​ട​​ങ്ങി​​യ​​തോ​​ടെ ജീ​​വ​​ൻ പ​​ണ​​യം​വ​​ച്ച് എ​​സ്റ്റേ​​റ്റി​​ൽ ജോ​​ലി ചെ​​യ്യേ​​ണ്ട ഗ​​തി​​കേ​​ടി​​ലാ​​ണ് തൊ​​ഴി​​ലാ​​ളി​​ക​​ൾ.

റീ ​​പ്ലാ​​ന്‍റിം​​ഗ് ന​​ട​​ക്കാ​​ത്ത സ്ഥ​​ല​​ങ്ങ​​ളി​​ൽ വ​​ള​​ർ​​ന്നു​​നി​​ൽ​​ക്കു​​ന്ന കാ​​ടു​​പ​​ട​​ല​​ങ്ങ​​ൾ അ​​ടി​​യ​​ന്ത​​ര​​മാ​​യി വെ​​ട്ടി​മാ​​റ്റി വ​​ന്യ​​മൃ​​ഗശ​​ല്യം ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്നും വ​​നം​​വ​​കു​​പ്പി​​ന്‍റെ നി​​രീ​​ക്ഷ​​ണം ശ​​ക്ത​​മാ​​ക്ക​​ണ​​മെ​​ന്നു​​മാ​​ണ് തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ​​യും നാ​​ട്ടു​​കാ​​രു​​ടെ​​യും ആ​​വ​​ശ്യം.