play-sharp-fill
കെവിൻ വധം: ചാക്കോയ്ക്ക് എല്ലാമറിയാമായിരുന്നു; വെറുതേ വിട്ടതിൽ നിരാശയെന്ന് കെവിന്റെ പിതാവ്

കെവിൻ വധം: ചാക്കോയ്ക്ക് എല്ലാമറിയാമായിരുന്നു; വെറുതേ വിട്ടതിൽ നിരാശയെന്ന് കെവിന്റെ പിതാവ്

കോട്ടയം: കെവിൻ വധക്കേസിൽ നീനുവിന്റെ പിതാവ് ചാക്കോ ജോണിനെ വെറുതെ വിട്ട നടപടി അംഗീകരിക്കാനാകില്ലെന്ന് കെവിന്‍റെ അച്ഛൻ ജോസഫ്. നീനുവിന്റെ പിതാവ് ചാക്കോ ജോണിന് കൊലപാതകത്തിൽ മുഖ്യ പങ്കുണ്ടെന്നും എല്ലാ പ്രതികളും ശിക്ഷിക്കപ്പെടും വരെ നിയമ പോരാട്ടം തുടരുമെന്നും കെവിന്റെ പിതാവ് ജോസഫ് പറഞ്ഞു.

ദുരഭിമാനകൊല തന്നെയെന്ന് കോടതി കണ്ടെത്തിയതിൽ തൃപ്തിയുണ്ട്. അതേസമയം ചാക്കോയ്ക്ക് എല്ലാമറിയാമായിരുന്നു. ചാക്കോയ്‌ക്കെതിരെ ഫോൺ രേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ ഉണ്ടായിട്ടും വെറുതെ വിട്ടത് ശരിയായില്ലെന്നും പിതാവ് ജോസഫ് തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.


കെവിന്‍ കേസില്‍ ഗൂഢാലോചന തെളിയിക്കുന്നതും ദൃക്‌സാക്ഷികളുടെ അഭാവവും വെല്ലുവിളിയായിരുന്നുവെന്ന് കേസ് അന്വേഷിച്ച എസ്.പി ഹരിശങ്കറും പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നീനുവിന്‍റെ അച്ഛന് കെവിനെ മകൻ ഷാനു ചാക്കോ കൊല്ലുമെന്ന വിവരം അറിയാമായിരുന്നുവെന്ന് സംശയരഹിതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഇതോടെയാണ് ചാക്കോയ്ക്ക് അനുകൂലമായ വിധിയുണ്ടാകുന്നത്.

കെവിനെ കൊലപ്പെടുത്തുന്നതിന് മുമ്പ്, നീനുവും കെവിനും പ്രണയത്തിലാണെന്നും വിവാഹം കഴിക്കാൻ പോവുകയാണെന്നുമുള്ള വിവരം നീനുവിന്‍റെ സഹോദരനും ചാക്കോ ജോണിന്‍റെ മകനുമായ ഷാനു ചാക്കോ അറിയുന്നത് വിദേശത്തിരുന്നാണ്. തിരികെ വരികയാണെന്നും പ്രശ്നത്തിലിടപെടുമെന്നും ഷാനു അച്ഛന് വാട്‍സാപ്പിൽ സന്ദേശമയച്ചു. ‘കുവൈറ്റ് പപ്പ’ എന്ന നമ്പറിലാണ് ഷാനു അച്ഛന് സന്ദേശമയച്ചത്. താൻ വരികയാണെന്നും കെവിനെ കൊല്ലുമെന്നും ആ സന്ദേശത്തിൽ ഷാനു പറയുന്നുണ്ട്.

എന്നാൽ പ്രതിഭാഗത്തിന്‍റെ പ്രധാനവാദം ഇതായിരുന്നു: ഷാനുവിന്‍റെ ഫോണിൽ നിന്ന് കുവൈറ്റ് പപ്പ എന്ന പേരിൽ സേവ് ചെയ്തിരിക്കുന്നത് അച്ഛന്‍റെ നമ്പറാണെന്ന് എങ്ങനെ ഉറപ്പിക്കാനാകും? ആ നമ്പറാണെങ്കിൽത്തന്നെ ആ സമയത്ത് ഷാനു സംസാരിച്ചത് അച്ഛനോടാണെന്ന് എങ്ങനെ തെളിയിക്കാനാകും? അച്ഛന് ഈ വിവരം നേരത്തേ അറിയാമായിരുന്നുവെന്ന് എങ്ങനെ അറിയാനാകും? – ഈ ചോദ്യങ്ങൾക്ക് സംശയരഹിതമായി മറുപടി നൽകാൻ പ്രോസിക്യൂഷന് സാധിച്ചില്ല.

അഞ്ചാം പ്രതിയായ ചാക്കോ ജോണിന് പുറമേ, പത്താം പ്രതി അപ്പുണ്ണി വിഷ്ണു, പതിമൂന്നാം പ്രതി ഷിനു ഷാജഹാൻ, പതിനാലാം പ്രതി റെമീസ് ഷെരീഫ് എന്നിവരെയാണ് കേസിൽ വെറുതെ വിട്ടിരിക്കുന്നത്.
തിരിച്ചറിയൽ പരേഡിൽ മുഖ്യ സാക്ഷിയായ അനീഷ് തിരിച്ചറിയാത്ത പ്രതികളെയാണ് ഇപ്പോൾ വെറുതെ വിട്ടിരിക്കുന്നത്.