
മലപ്പുറം: ഫുട്ബോള്‍ കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കിണറ്റില്‍ വീണ 14 വയസ്സുകാരന് രക്ഷകരായി അഗ്നിരക്ഷാസേന എത്തി.
ചുങ്കത്തറ മാമ്പൊയില്‍ സ്വദേശിയായ അദിനാൻ എന്ന കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്. ഫുട്ബോള്‍ കളിക്കുന്നതിനിടയില്‍ കുട്ടി ആള്‍മറയില്ലാത്ത നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കിണറ്റിലേക്ക് വീഴുകയായിരുന്നു.
നിലമ്പൂർ അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്. കാലിന് പരിക്കേറ്റ കുട്ടിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


