
മലപ്പുറത്ത് ഫുട്ബോൾ കളിക്കുന്നതിനിടയിൽ 14കാരൻ കിണറ്റിൽ വീണ് അപകടം. ഒടുവിൽ കുട്ടിക്ക് രക്ഷകരായി നിലമ്പൂർ അഗ്നിരക്ഷാസേന എത്തി. ചുങ്കത്തറ മാമ്പൊയിൽ സ്വദേശിയായ അദിനാൻ എന്ന 14കാരനാണ് അഗ്നി രക്ഷാ സേനാംഗങ്ങൾ രക്ഷകരായത്. ഫുട്ബോൾ കളിക്കുന്നതിനിടയിൽ കുട്ടി ആൾമറയില്ലാത്ത നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കിണറ്റിലേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ കുട്ടിയുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. കിണറ്റിൽ നിന്നും പുറത്തെടുത്തതിന് പിന്നാലെ കുട്ടിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.


