അമ്പലപ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ജി സുധാകരന് അട്ടിമറി വിജയമുണ്ടാകും; ബൂത്ത് തല കണക്കുകള്‍ കെപിസിസിക്ക് കൈമാറി

Spread the love

അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ജി സുധാകരന് അട്ടിമറി വിജയമുണ്ടാകുമെന്ന് കോണ്‍ഗ്രസ് വിലയിരുത്തല്‍.

video
play-sharp-fill

ഏഴായിരത്തിനും 10,000 നും ഇടയില്‍ ഭൂരിപക്ഷം ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ബൂത്ത് തല കണക്കുകള്‍ ക്രോഡീകരിച്ച്‌ കെപിസിസിക്ക് കൈമാറി. സിപിഐഎമ്മിലേയും സിപിഐയിലേയും ഒരു വിഭാഗം ജി സുധാകരന് വോട്ട് ചെയ്തെന്ന നിഗമനത്തില്‍ പ്രാദേശിക യുഡിഎഫ് നേതൃത്വം.

ബിജെപിയും എസ്ഡിപിഐയും സുധാകരന് അനുകൂലമായി വോട്ട് ചെയ്തു. കോണ്‍ഗ്രസ് കേഡർ വോട്ടുകള്‍ ഭദ്രമെന്നും യുഡിഎഫ് മണ്ഡലം കമ്മറ്റിയുടെ വിലയിരുത്തല്‍. ജി സുധാകരന് 6,318 വോട്ടിന്റെ ഭൂരിപക്ഷമെന്നായിരുന്നു എല്‍ഡിഎഫ് വിലയിരുത്തല്‍. അഭിമാന പ്രശ്‌നമായി പാർട്ടി കാണുന്ന അമ്പലപ്പുഴയില്‍ കടുത്ത മല്‍സര‌മെന്ന വിലയിരുത്തലില്‍ സിപിഐഎം. അമ്പലപ്പുഴ നഷ്ടമാകാനുള്ള സാധ്യതയും അവലോകന യോഗത്തില്‍ ചർച്ച ചെയ്തു.

ജി.സുധാകരൻ സ്‌ഥാനാർഥിയല്ലായിരുന്നെങ്കില്‍ എല്‍ഡിഎഫ് സ്ഥാനാർഥിക്ക് ലഭിക്കുമായിരുന്ന വോട്ടുകള്‍ നഷ്‌ടമായി. ബിജെപി വോട്ടുകള്‍ സുധാകരന് ലഭിച്ചെന്നും സിപിഐഎം വിലയിരുത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group