രാഹുല്‍ മാങ്കൂട്ടത്തിൽ സോഷ്യല്‍മീഡിയ റീച്ച് കൃത്രിമമായി ഉയര്‍ത്തിയെന്നാരോപണം; ഫേസ്ബുക്ക് ലൈക്കും വ്യൂസും പണം നല്‍കി വര്‍ധിപ്പിച്ചുവെന്ന് ഇടത് സൈബര്‍ ഹാന്‍ഡിലുകള്‍

Spread the love

പാലക്കാട്: പാലക്കാട് എംഎല്‍എയും ലൈംഗിക പീഡനക്കേസില്‍ പ്രതിയുമായ രാഹുല്‍ മാങ്കൂട്ടത്തിൽ സോഷ്യല്‍മീഡിയ റീച്ച് കൃത്രിമമായി ഉയര്‍ത്തിയെന്നാരോപണം. ഇടത് സൈബര്‍ ഹാന്‍ഡിലുകളാണ് ആരോപണവുമായി രംഗത്തെത്തിയത്.

video
play-sharp-fill

ഫേസ്ബുക്കില്‍ ലൈക്കും കമന്റും വ്യൂസും പണം നല്‍കി വര്‍ധിപ്പിക്കുന്നതാണെന്നാണ് ആരോപണം. വീഡിയോ തെളിവുകള്‍ സഹിതമാണ് ആരോപണം പുറത്ത് വന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം ഉയര്‍ത്തിയ വയനാട് ഫണ്ട് തട്ടിപ്പ് ആരോപണങ്ങള്‍ക്കെതിരെ മാങ്കൂട്ടത്തില്‍ പങ്കുവെച്ച വീഡിയോകള്‍ക്ക് വലിയ റീച്ച് ലഭിച്ചിരുന്നു. ‘മറക്കരുത്…! നാളെ വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ ഇക്കഴിഞ്ഞ പത്ത് വര്‍ഷം മറക്കരുത്’ എന്ന വീഡിയോയ്ക്ക് 1.37 ലക്ഷം ലൈക്കും ഏകദേശം 20 ലക്ഷം വ്യൂസും ലഭിച്ചതായാണ് കണക്കുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയനാട് ടൗണ്‍ഷിപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ വീഡിയോകള്‍ക്കും വലിയ പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍ ഈ റീച്ച് കൃത്രിമ മാര്‍ഗങ്ങളിലൂടെ സൃഷ്ടിച്ചതാണെന്നും ഇതിനായി വലിയ തോതില്‍ പണം ചെലവഴിച്ചിട്ടുണ്ടെന്നുമാണ് ആരോപണം. തായ്‌ലന്‍ഡ്, മലേഷ്യ എന്നിവിടങ്ങളുമായി ബന്ധപ്പെട്ട ഫേക്ക് അക്കൗണ്ടുകളില്‍നിന്നാണ് കൂടുതല്‍ റിയാക്ഷനുകള്‍ വന്നതെന്നും സൈബര്‍ ഹാന്‍ഡിലുകള്‍ ആരോപിക്കുന്നു.