തളിപ്പറമ്പില്‍ വിമതനായി മത്സരിച്ച ജില്ലാസെക്രട്ടേറിയേറ്റംഗം ടി.കെ ഗോവിന്ദന് പിന്നില്‍ പാർട്ടിയിലെ ചില മുതിർന്ന നേതാക്കള്‍ ആണെന്ന നിഗമനത്തിലാണ് നേതൃത്വം: തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് പിന്നാലെ സിപിഎം കൂട്ടനടപടിക്ക് ഒരുങ്ങുന്നതായാണ് വിവരം.

Spread the love

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറെ കോളിളക്കം സൃഷ്‌ടിച്ച മണ്ഡലമാണ് തളിപ്പറമ്പ് .തളിപ്പറമ്പില്‍ വിമതനായി മത്സരിച്ച ജില്ലാസെക്രട്ടേറിയേറ്റംഗം ടി.കെ ഗോവിന്ദന് പിന്നില്‍ പാർട്ടിയിലെ ചില മുതിർന്ന നേതാക്കള്‍ ആണെന്ന നിഗമനത്തിലാണ് നേതൃത്വം .

video
play-sharp-fill

ജില്ല സെക്രട്ടേറിയേറ്റംഗം അടക്കമുള്ളവരാണ് ഗോവിന്ദനെ സ്ഥാനാർഥി ആക്കിയതെന്നാണ് പാർട്ടിയുടെ വിലയിരുത്തല്‍. ഗോവിന്ദനെ പിന്തിരിപ്പിക്കാൻ ഇ.പി ജയരാജൻ അടക്കമുള്ളവർ നടത്തിയ നീക്കം പൊളിച്ചതും ഇതേ സംഘമാണ്.

ഗോവിന്ദനെ സ്ഥാനാർഥി ആക്കാൻ കോണ്‍ഗ്രസ് നേതൃത്വവുമായി ഇവർ കൂടിക്കാഴ്ച നടത്തി എന്ന വിവരവും സിപിഎം നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് സി.കെ. പി പത്മനാഭനെ കെ. സുധാകരൻ കണ്ടിരുന്നു. ഇതും സിപിഎമ്മില്‍ വിള്ളല്‍ വീഴ്ത്താനുള്ള നീക്കത്തിൻ്റെ ഭാഗമായിരുന്നു. സി.കെ. പി പത്മനാഭൻ സിപിഎമ്മില്‍ തുടരാൻ തീരുമാനിച്ചതോടെ നീക്കം പാളി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പിന്നാലെയാണ് പി. കെ ശ്യാമളയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടാവുന്നതും ജില്ല സെക്രട്ടേറിയേറ്റംഗം അടക്കമുള്ളവരും ഉന്നതരും ഇടപെട്ട് ടി.കെ ഗോവിന്ദനെ സിപിഎമ്മിന് എതിരെ തിരിച്ചതും. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് പിന്നാലെ സിപിഎം കൂട്ടനടപടിക്ക് ഒരുങ്ങുന്നതായാണ് വിവരം.