പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ബംഗാളിൽ ബിജെപി അധികാരത്തിൽ വരുമെന്ന് അമിത് ഷാ

Spread the love

പശ്ചിമ ബംഗാളിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളിൽ കഴിഞ്ഞ 15 വർഷമായി ജനങ്ങളെ കൊള്ളയടിച്ചവർ ബിജെപി അധികാരത്തിൽ വരുന്നതോടെ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 15 വർഷത്തിനിടയിൽ ജനങ്ങളെ കൊള്ളയടിച്ചവരെ ഒന്നൊന്നായി കണ്ടെത്തി തിരഞ്ഞെടുപ്പിനുശേഷം തൂക്കിലേറ്റും.പശ്ചിമ ബംഗാളിന്റെ അടുത്ത മുഖ്യമന്ത്രിയായി തന്റെ അനന്തരവനും തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയെ പ്രഖ്യാപിക്കണമെന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ സ്വപ്നം ഒരിക്കലും പൂർത്തീകരിക്കപ്പെടില്ലെന്നും അമിത് ഷാ പറഞ്ഞു.

video
play-sharp-fill

മമത സർക്കാരിനെ പുറത്താക്കുക എന്നാൽ നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുകയാണെന്നും, നുഴഞ്ഞുകയറ്റക്കാർ നമ്മുടെ യുവാക്കളുടെ തൊഴിൽ തട്ടി എടുക്കുന്നു. പാവപ്പെട്ടവരുടെ അരി തട്ടി എടുക്കുന്നു. മെയ് 5ന് നുഴഞ്ഞുകയറ്റക്കാർ ബംഗാൾ വിടേണ്ടി വരും. മമതയുടെ ഗുണ്ടകൾക്ക് ഇത്തവണ ജനങ്ങളെ തടയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മമത സർക്കാരിന് കീഴിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെടുന്നു. മമത അടങ്ങുന്ന പ്രതിപക്ഷം രാം ലല്ലയെ ടെൻ്റിൽ വച്ചു. ബിജെപി സർക്കാർ രാം ക്ഷേത്രം നിർമ്മിച്ചു. ഹുമയൂൺ കബീർ മമതയുടെ അനുയായി. ബംഗാളിൽ ബാബ്റി മസ്ജിദ് പണിയാൻ ശ്രമിച്ചു. അത് അനുവദിക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി.