പോള വീണ്ടും വില്ലനയി: ജലഗതാഗതം മുടങ്ങി: കോട്ടയം – ആലപ്പുഴ ബോട്ട് സർവീസ് പ്രതിസന്ധിയിൽ.

Spread the love

കോട്ടയം: പോള വീണ്ടും വില്ലനയി. ജലാശയങ്ങൾ പലതും ഉപയോഗശൂന്യമായി. ജലഗതാഗതം മുടങ്ങി. തോട്ടിലും ആറ്റിലും കുളിക്കാനോ വീട്ടാവശ്യത്തിന് വെള്ളമെടുക്കാനോ കഴിയുന്നില്ല.
ജില്ലയിലെ തോടുകളില്‍ പോള നിറഞ്ഞതോടെ ജലഗതാഗതം സ്തംഭനാവസ്ഥയിലേക്ക്. ബോട്ട് സർവീസുകളെ പോലും പോള കയറിയത് പ്രതികൂലമായി ബാധിച്ചിരിക്കുകയാണ് മുൻ വർഷങ്ങളേക്കാള്‍ കൂടുതല്‍ പോള നിറഞ്ഞു.

video
play-sharp-fill

ജില്ലയിലെ പ്രധാന ജലസ്രോതസായ മീനച്ചിലാറിന്റെ കൈവഴിയായ കൊടൂരാറ്റില്‍ മാസങ്ങള്‍ക്ക് മുമ്പേ പോള പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍, ഇടമഴ ലഭിച്ചതോടെ ഇവയില്‍ ഒരു ഭാഗം ഒഴുകി കായലിലേക്ക് നീങ്ങി.

വേനല്‍ കനത്തതോടെ പോള തിങ്ങിനിറഞ്ഞു. പുതുപ്പള്ളി, കാഞ്ഞിരം, കുമരകം, തിരുവാർപ്പ് മേഖലകളിലാണ് പോള ജനജീവിതത്തെ സാരമായി ബാധിച്ചത്. കൊടൂരാറ്റിലെ ജലമാണ് ഈ മേഖലയിലുള്ളവർ കുളിക്കുന്നതിനും വീട്ടാവശ്യത്തിനും ഉപയോഗിക്കുന്നത്. വെള്ളത്തില്‍ ഇറങ്ങുന്നവർക്ക് ത്വക്ക് രോഗങ്ങളും പിടിപെടുന്നു. അസഹനീയമായ ഗന്ധമുള്ള ഈ ജലം വീട്ടിലെ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുവാൻ കഴിയുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബോട്ട് സർവ്വീസിനും പ്രതികൂലം: കോട്ടയം -ആലപ്പുഴ ബോട്ട് സർവീസിനെയും പോള ഗുരുതരമായി ബാധിച്ചു. പോള ബോട്ടിന്റെ യന്ത്ര ഭാഗങ്ങളില്‍ ചുറ്റുന്നതിനാല്‍ പലപ്പോഴും സർവീസുകള്‍ നിർത്തിവയ്‌ക്കേണ്ട സ്ഥിതിയാണ്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പോകേണ്ടിയിരുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസ് നിർത്തിവെയ്‌ക്കേണ്ടി വന്നു. പ്രൊപ്പല്ലറില്‍ പോള കുരുങ്ങിയതിനാല്‍ കായലിന് സമീപത്ത് വച്ച്‌ ബോട്ട് നിന്ന് പോകുകയായിരുന്നു. മത്സ്യബന്ധനത്തിന് പോകുന്നവരുടെ ചെറുവള്ളങ്ങളെയും എൻജിൻ ഘടിപ്പിച്ച ബോട്ടുകളെയും പോള പ്രശ്‌നമാകുന്നുണ്ട്. മുൻകാലങ്ങളില്‍ കായലുകളില്‍ പോള ശല്യം കുറവായിരുന്നെങ്കിലും ഇപ്പോള്‍ വേമ്പനാട്ടുകായലിന്റെ പലഭാഗങ്ങളിലും പോള കയറിയതായി നാട്ടുകാർ പറയുന്നു.

പോള നീക്കം എങ്ങുമെത്തിയില്ല:

പോള നീക്കം ചെയ്യാൻ ജില്ലാ പഞ്ചായത്തും തദ്ദേശസ്ഥാപനങ്ങളും മുൻ വർഷങ്ങളില്‍ തീരുമാനമെടുത്തെങ്കിലും പ്രാവർത്തികമായില്ല. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വർഷങ്ങള്‍ക്ക് മുമ്പ് പോള വാരല്‍ യന്ത്രം വാങ്ങി പോളവാരല്‍ ആരംഭിച്ചെങ്കിലും ഇടയ്ക്കുവെച്ച്‌ പോളവാരല്‍ നിശ്ചലമായി. പോള നിറയുന്നതിന് മുമ്പ് ഇത് നീക്കാൻ മുൻകരുതല്‍ എടുക്കണമെന്ന ഈ രംഗത്തുള്ളവരുടെ ആവശ്യം പലപ്പോഴും അധികൃതർ മുഖവിലയ്‌ക്കെടുക്കാറില്ല.

നിലവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് മുൻകൈയെടുത്താണ് വർഷങ്ങള്‍ക്കു മുമ്പ് പോളവാരല്‍ യന്ത്രം നീറ്റിലിറക്കിയത്.
പോള നീക്കം ചെയ്യാൻ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേർത്ത് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.