എഫ്സിആർഎ നിയമം കൊണ്ട് വന്ന സമയത്ത് കോണ്‍ഗ്രസ് എന്ത് ചെയ്യുകയായിരുന്നു എന്ന് കൂടി സഭ ആലോചിക്കണമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്.

Spread the love

കോട്ടയം: പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ വിമർശനത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് ഷോണ്‍ ജോർജ്.
എഫ്സിആർഎ നിയമം കൊണ്ട് വന്ന സമയത്ത് കോണ്‍ഗ്രസ് എന്ത് ചെയ്യുകയായിരുന്നു എന്ന് കൂടി സഭ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

video
play-sharp-fill

എഫ്സിആർഎ നിയമം മൻമോഹൻ സിങ്ങിന്റെ കാലത്താണ് കൊണ്ടുവന്നത്. ഇത് ഉണ്ടാക്കിയത് കോണ്‍ഗ്രസാണ്. മൻമോഹൻ സിങ് ഭേദഗതി കൊണ്ട് വന്ന് സമയതത്ത് എട്ട് കേന്ദ്ര മന്ത്രിമാർ ഉണ്ടായിരുന്നുവെന്നും ഷോണ്‍ ജോർജ് പറഞ്ഞു.
മുനമ്പത്ത് വിഷയം ഉണ്ടായപ്പോഴും സെന്റ് റീത്താസ് സ്കൂളില്‍ ഹിജാബ് വിഷയം വന്നപ്പോഴും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ എസ്ഡിപിഐയുടെ കൂടെ കൂടി. ക്രൈസ്തവരുടെ ഏറ്റവും വലിയ വിഷയമാണ് റബ്ബറിന്റെ വില സംബന്ധിച്ചത്.

ആരാണ് റബ്ബറിനെ ഈ നിലയില്‍ എത്തിച്ചത്. കോണ്‍ഗ്രസാണ് ഈ ഒരു അവസ്ഥയില്‍ റബ്ബറിനെ എത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
“ഭീഷണിയുടെ സ്വരം വിലപ്പോവില്ല, പരസ്യമായി വോട്ട് ചോദിക്കാന്‍ സഭയ്ക്ക് അവകാശം ഉണ്ട്”; പി.സി. ജോര്‍ജിനും ഷോണ്‍ ജോര്‍ജിനുമെതിരെ പാലാ ബിഷപ്പ്
“ക്രൈസ്തവ സഭയെ സംരക്ഷിക്കാൻ എന്നും ഞാനും എന്റെ പാർട്ടിയും ഉണ്ടാകും. രാഷ്ട്രയത്തിന് അപ്പുറം എന്റെ സഭ കൂടിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതുകൊണ്ട് തന്നെ അത് സംരക്ഷിക്കാൻ എനിക്ക് ബാധ്യസ്ഥത ഉണ്ട്. ഞാൻ പിതാവിനെ ഇന്ന് തന്നെ കാണും. എന്ത് കൊണ്ടാണ് പിതാവ് അങ്ങനെ പറഞ്ഞത് എന്ന് ചോദിച്ചറിയും. ആരുടെ എങ്കിലും സമ്മർദത്തിന് വഴങ്ങിയാണോ പറഞ്ഞത് എന്ന് അറിയില്ല. ഇത് ബിജെപിയുടെ അഭിപ്രായം അല്ല. ഒരു ക്രൈസ്തവൻ എന്ന നിലയിലാണ് ഞാൻ ഈ അഭിപ്രായം പറയുന്നത്”, ഷോണ്‍ ജോർജിന്റെ വാക്കുകള്‍.