
പാലാ: കാല് നൂറ്റാണ്ടിന്റെ ഓര്‍മകളുടെ സുഗന്ധവുമായി പൂര്‍വ വിദ്യാര്‍ഥി സംഗമം. പാലാ സെന്റ് തോമസ് കോളജ് 1998- 2001 ബാച്ച് ഇക്കണോമിക്സ് വിദ്യാര്‍ഥികളുടെ സംഗമമാണ് സ്നേഹ സംഗമമായത്.
സ്വദേശത്തും വിദേശത്തുമുള്ള പൂര്‍വ വിദ്യാര്‍ഥികള്‍ സമാഗമത്തില്‍ പങ്കാളികളായി. ഓര്‍മകള്‍ പങ്കുവച്ചും കാമ്പസ് ചുറ്റിക്കണ്ടും അവര്‍ പഴയ വിദ്യാര്‍ഥികളായി. തുടര്‍ന്നു വാഗമണ്ണിലേക്ക് ട്രിപ്പും നടത്തി.
കോളജ് ബര്‍സാര്‍ ഫാ. മാത്യു ആലപ്പാട്ടുമേടയില്‍ സംഗമം ഉദ്ഘാടനം ചെയ്തു. ബാച്ച് അധ്യാപകനായിരുന്ന കറിക്കാട്ടൂര്‍ സി.സി.എം. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രിന്‍സിപ്പല്‍ ഡോ. ഷാജി കുര്യാക്കോസ് മുഖ്യപ്രഭാഷകനായി. രൂപേഷ് റോയി, ആല്ബിന് തോമസ്, ഗ്രേസ് പാമ്പയ്ക്കല്‍, അരുണ്‍ കുളംപള്ളില്‍, ഡാനി സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.



