
കോട്ടയം : ഏറ്റുമാനൂരില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി വി എൻ വാസവൻ വ്യാപകമായി പണം ചെലവഴിച്ചെന്ന ആരോപണവുമായി യുഡിഎഫ്. എല്‍ഡിഎഫ് ചെലവാക്കിയ പണത്തിന്റെ സ്രോതസ്സ് അന്വേഷിക്കണമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി നാട്ടകം സുരേഷ് ആവശ്യപ്പെട്ടു.
വി എൻ വാസവൻ വ്യക്തികള്‍ക്ക് പണം നല്‍കിയെന്നും യുഡിഎഫ് ആരോപിക്കുന്നു. എല്‍ഡിഎഫിന്റേത് അധാർമികമായ തെരഞ്ഞെടുപ്പ് പ്രചരണമാണെന്ന് ആരോപിച്ച് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
പണം നല്‍കി വോട്ടർമാരെ സ്വാധീനിക്കുന്നത് ഹീനമായ രീതിയാണ്. എല്‍ഡിഎഫ് പണം ഇറക്കി തെരഞ്ഞെടുപ്പ് ആട്ടിമറിക്കാൻ ശ്രമിച്ചെങ്കിലും യുഡിഎ ജയിക്കുമെന്നും വലിയ ഭൂരിപക്ഷത്തില്‍ മണ്ഡലം പിടിക്കുമെന്നും നാട്ടകം സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


