
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിലെ പുതിയ സർജിക്കൽ ബ്ലോക്കിലെ കെട്ടിടത്തിന്റെ ഭാഗം ഇടിഞ്ഞു വീണ് ഡോക്ടർക്ക് പരിക്കേറ്റു. ഇന്നലെയാണ് സംഭവം. പരിക്കേറ്റ ഇ എൻടി വിഭാഗത്തിലെ ഡോക്ടർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
അടുത്ത നാളിലാണ് ആശുപത്രിയിലെ പഴയ കെട്ടിടത്തിന്റെ ബാത്ത്റും ഇടിഞ്ഞു വീണ് രോഗിയുടെ അമ്മ മരിച്ചത്. നിരവധി ചേർക്ക് പരിക്കേറ്റിരുന്നു. അതിന് ശേഷവും കെട്ടിടം ഇടിഞ്ഞു വീണ് തൊഴിലാളികൾക്ക് പരിക്കറ്റിട്ടുണ്ട്.
എന്നാൽ പുതിയ കെട്ടിടം തകർന്ന് ഡോക്ടർക്ക് പരിക്കേൽക്കുന്നത് ആദ്യ സംഭവമാണ്.
പുതിയ സർജിക്കൽ ബ്ലോക്കിന് പുറമെ കാർഡിയോ തൊറാസിക്കിന് പുതിയ വാർഡ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത് ഒന്നര മാസം മുൻപാണ്.
പുതിയ കെട്ടിടത്തിലെ പല വാർഡുകളിലും ഫാൻ ഇതിനകം കറക്കം നിറുത്തിയിട്ടുണ്ട്. ഏറ്റവും വില കുറഞ്ഞ ഫാൻ പോലും ഒരു വർഷം വരെ തകരാർ കൂടാതെ പ്രവർത്തിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസമായപ്പോഴേക്കും ഫാനിന്റെ കറക്കം നിലച്ചെങ്കിൽ ഏറ്റവും നിലവാരം കുറഞ്ഞ സാധനങ്ങളാണ് ഇവിടെ സ്ഥാപിച്ചതെന്ന് വ്യക്തം. ചിലയിടത്ത് ഫാൻസ്വിച്ചുകൾ പ്രവർത്ത രഹിതമാണ്. പുതിയ ഇ എൻടി വാർഡിലാണ് അധികവും ഫാൻ തകരാർ.



