
ബിഡിഎസ് വിദ്യാർത്ഥിയായ നിഥിന്റെ മരണത്തിൽ ലോണാപ്പിന്റെ ഇടപെടലും കൂടുതൽ ചർച്ചയാകുകയാണ്. ലോണാപ്പിന്റെ ഭീഷണിയെപറ്റി അധ്യാപകര്‍ രക്ഷിതാക്കളെ അറിയിച്ചിരുന്നില്ലെന്ന് നിതിൻ്റെ അച്ഛൻ മാധ്യമങ്ങളോട് വ്യക്തമാക്കി. വീട്ടുകാരുടെ അറിവോടെ അമ്മയുടെ ചികിത്സാ ചിലവിനായാണ് ഓണ്‍ലൈന്‍ ആപ്പ് വഴി പണം കടം എടുത്തതെന്നും ആ പണം മുഴുവന്‍ തിരിച്ചടച്ചിരുന്നെന്നും രാജൻ വ്യക്തമാക്കി. അധ്യാപികക്ക് ലോണ്‍ ആപ്പില്‍ നിന്നും ഭീഷണി വന്നിട്ടുണ്ടെങ്കില്‍ അത് രക്ഷിതാക്കളെ അറിക്കണമായിരുന്നു. അനാവശ്യ കാര്യങ്ങള്‍ക്ക് പണം ചിലവാക്കുന്ന സ്വഭാവക്കാരനല്ല നിതിനെന്നും രാജൻ വ്യക്തമാക്കി.
ഡോ.ശ്രീലത നിതിനെ ടോര്‍ച്ചര്‍ ചെയ്യാറുണ്ടായിരുന്നെന്നും അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു. ലോണാപ്പുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഹോസ്റ്റല്‍ വാര്‍ഡന്‍ ,ഡോ.ലത, ഡോ.റാം ,ഡോ സംഗീത എന്നിവര്‍ക്കെതിരെയാണ് കുടുംബം ആരോപണം ഉന്നയിക്കുന്നത്. ഡോ.റാം, ഡോ സംഗീതക്കുമെതിരെ പൊലീസ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം നിതിന്റെ വീട്ടിലെത്തി മൊഴിയെടുക്കും. ഇതിനിടെ നിതിൻ്റെ കുടുംബം മുഖ്യമന്ത്രിയെ നേരില്‍കണ്ട് പരാതി നല്‍കും. വിദ്യാര്‍ഥി സംഘടനകള്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലേക്ക് ഇന്ന് പ്രതിഷേധ മാർച്ച് നടത്തും.


