ഈ അവധി ആഘോഷമാക്കാം കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിലൂടെ;ക്ലബുകൾക്കും 50 പേരടങ്ങുന്ന ഗ്രൂപ്പുകളായി ബുക്ക് ചെയ്യാം;പോയാലോ

Spread the love

പാലാ: കുറഞ്ഞ ചെലവിൽ അവധിക്കാലം അടിച്ച് പൊളിക്കാം കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിലൂടെ.

video
play-sharp-fill

വയനാട്, കോഴിക്കോട് കടലുണ്ടി, ഗവി, മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം, മറയൂർ, മൂന്നാർ, വട്ടവട, തിരുവനന്തപുരം കോവളം,രാമക്കൽമേട്, തെൻമല പാലരുവി,പൊൻമുടി, അഷ്ടമുടി, കുമരകം കായൽ യാത്രകൾ, അറബിക്കടലിൽ കപ്പൽയാത്ര തുടങ്ങിയ ഉല്ലാസ യാത്രകളും,

ആറ്റുകാൽ,ആഴിമല,ചെങ്കൽ,പറശനിക്കടവ്‌,കൊട്ടിയൂർ,തിരുനെല്ലി, മൂകാംബിക തീർത്ഥാടന യാത്രയുമാണ് ക്രമീകരിച്ചിരിക്കുന്നത്. മെയ് മാസത്തിൽ രാമേശ്വരം,പളനി, ഊട്ടി, കൊടൈക്കനാൽ യാത്രകൾക്കും അവസരമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടിപൊളി യാത്രകൾക്കായി റെസിഡൻസ്അ സോസിയേഷനുകൾക്കും,കുടുംബശ്രീകൾക്കും,ആരാധനാലയങ്ങൾക്കും,പൂർവ വിദ്യാർത്ഥികൾക്കും, ക്ലബുകൾക്കും 50 പേരടങ്ങുന്ന ഗ്രൂപ്പുകളായി ബുക്ക് ചെയ്യാൻ സാധിക്കും.

വിവരങ്ങൾക്ക്

എരുമേലി:9562269963, 9447287735
പൊൻകുന്നം:9497888032,6238657110
ഈരാറ്റുപേട്ട: 9497700814, 9947002202
പാലാ: 9447433090,9447572249
വൈക്കം: 9072324543, 9995987321
കോട്ടയം: 8089158178, 9497473410
ചങ്ങനാശേരി:8086163011, 9846852601
കൂത്താട്ടുകുളം: 9497883291, 9497415696

പ്രശാന്ത് വേലിക്കകം, 9447223212(ജില്ലാ കോ ഓർഡിനേറ്റർ, കോട്ടയം)