video
play-sharp-fill

ക്രോസ് ഫിറ്റ് ചെയ്ത് ശരിക്കും കിളിപോയെന്ന് നവ്യാ നായർ

ക്രോസ് ഫിറ്റ് ചെയ്ത് ശരിക്കും കിളിപോയെന്ന് നവ്യാ നായർ

Spread the love

സ്വന്തം ലേഖിക

സോഷ്യൽ മീഡിയയിൽ തന്റെ ഫിറ്റ്‌നസ് ചിത്രങ്ങൾ പങ്കുവച്ച് ആരാധകരെ ഞെട്ടിക്കുന്ന താരമാണ് നവ്യ നായർ. സിനിമയിൽ ഇപ്പോൾ സജീവമല്ലെങ്കിലും തന്റെ ഫിറ്റ്‌സന് സൂക്ഷിക്കുന്നതിൽ മുന്നിൽ തന്നെയാണ് താരം. ഇപ്പോൾ നവ്യയുടെ ഇൻസ്റ്റഗ്രാം വീഡിയോ ആണ് വൈറലായിക്കൊണ്ടിരിക്കുന്നത്. സ്ഥിരമായി ജിമ്മിൽ പോകാറുള്ള നവ്യ മാസങ്ങൾക്കു ശേഷം ക്രോസ് ഫിറ്റ് പരീക്ഷിക്കുന്ന വീഡിയോ ആണ് ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ കിളി പോയി എന്നും കുറിച്ചിട്ടുണ്ട്.

നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റിട്ടിരിക്കുന്നത്. ഈ വയസുകാലത്ത് ഇതിന്റെ വല്ല ആവശ്യവുമുണ്ടോ എന്നും ചിലർ ചോദിക്കുന്നു. നൃത്തമാണ് തന്റെ പാഷനെന്നും വളരെക്കാലമായി താനിതു ശ്രമിച്ചിട്ടെന്നും ശക്തി മുഴുവൻ ചോർന്നു പോയെന്നും നവ്യ കുറിക്കുന്നു. എന്നാൽ നിരവധി പേർ നവ്യയെ അഭിന്ദിച്ചും രംഗത്തെത്തിയിട്ടുണ്ട്. ദിവസേനയുള്ള വർക്ക് ഔട്ടും മുടങ്ങാത്ത ഡാൻസ് പ്രാക്ടീസും കൊണ്ട് ശരീരം സൗന്ദര്യസംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്ന താരമാണ് നവ്യ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group