
തിരുവനന്തപുരം: ക്ഷേത്രമോഷണത്തിനെത്തിയയാള്‍ കമ്മിറ്റി ഓഫീസിലിരുന്ന് ഉറങ്ങിപ്പോയി. ഒടുവില്‍ പിടിയിലായി. കുടപ്പനമൂട് കോവില്ലൂർ കഴുകാല്‍വട്ടം ഭഗവതിക്ഷേത്രത്തിലാണ് സംഭവം നടന്നത്. ദിണ്ടിക്കല്‍ സ്വദേശി സെന്തിലാണ് (45) ശനിയാഴ്ച (ഇന്നലെ ) രാവിലെ അറസ്റ്റിലായത്.
വെള്ളിയാഴ്ച അർധരാത്രിയോടെ ക്ഷേത്രത്തിലെത്തിയ ഇയാള്‍ ചുറ്റമ്പലത്തിലെ വാതില്‍പൂട്ട് പൊട്ടിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് മുൻവശത്തുള്ള ക്ഷേത്ര കമ്മിറ്റി ഓഫീസിലെ വാതിലിന്റെ പൂട്ട് തകർത്ത് അകത്ത് കയറിയ സെന്തില്‍ അവിടെയിരുന്ന് ഉറങ്ങുകയായിരുന്നു.
രാവിലെ ക്ഷേത്രപൂജാരിയെത്തിയപ്പോഴാണ് കമ്മിറ്റി ഓഫീസ് തുറന്നുകിടക്കുന്നത് കണ്ടത്. തുടർന്നാണ് അകത്തിരുന്ന് ഉറങ്ങുന്ന മോഷ്ടാവിനെ കണ്ടത്. വിവരമറിഞ്ഞ് കമ്മിറ്റിക്കാരെത്തി വെള്ളറട പോലീസിനെ അറിയിച്ചു. ക്ഷേത്രത്തില്‍ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇയാളുടെപേരില്‍ സംസ്ഥാനത്ത് കാണിക്കവഞ്ചി കവർച്ചയ്ക്കുള്‍പ്പെടെ നിരവധി മോഷണക്കേസുകളുണ്ടെന്ന് പോലീസ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


