
ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബില്ലില്‍ പ്രതിപക്ഷത്തിന്റെ പിന്തുണ തേടി പ്രധാനമന്ത്രി അയച്ച കത്തിന് മറുപടിയുമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ.
വനിതാ സംവരണ ഭേദഗതി ബില്ല് നടപ്പാക്കാനുള്ള സമയം വന്നെത്തിയെന്നാണ് മോദി എംപിമാര്‍ക്ക് അയച്ച കത്തില്‍ പറയുന്നത്. ‘2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും നിയമസഭാ തെരഞ്ഞെടുപ്പുകളിലും വനിതാ സംവരണം നടപ്പാക്കണം. നമ്മുടെ രാജ്യത്തെ സ്ത്രീകളോടുള്ള ഒരു പ്രധാന ഉത്തരവാദിത്തത്തിന്റെ പൂര്‍ത്തീകരണമായിരിക്കും നിങ്ങളുടെ പിന്തുണ’, മോദി അയച്ച കത്തില്‍ പറയുന്നു.
തെരഞ്ഞെടുപ്പുകള്‍ക്കിടയിലെ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ഇത് വ്യക്തമാക്കുന്നു. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനും എല്ലാവരെയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്നതിനും വേണ്ടിയാണ് പ്രത്യേക സമ്മേളനം ഉദ്ദേശിക്കുന്നതെങ്കില്‍, ഏപ്രില്‍ 29-ന് ശേഷം സര്‍വകക്ഷി യോഗം വിളിക്കണം എന്ന ആവശ്യവും കത്തില്‍ ഖര്‍ഗെ ആവര്‍ത്തിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ പ്രത്യേക സമ്മേളനം വിളിക്കുന്നത് സ്ത്രീകളെ ശാക്തീകരിക്കുന്നതിനുപകരം രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി തിടുക്കം കൂട്ടുകയാണെന്നാണ് തങ്ങള്‍ കരുതുന്നതെന്നും അദ്ദേഹം എഴുതി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ത്രീകളോടും വരാനിരിക്കുന്ന തലമുറകളോടും ഉത്തരവാദിത്തം കാണിക്കേണ്ട സമയമിത്തെന്നാണ് കത്തിൽ പറയുന്നത്. രാഷ്ട്രീയത്തില്‍ സ്ത്രീ പ്രാതിനിത്യം വര്‍ധിപ്പിക്കണമെന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരുടെയും ആഗ്രഹം യാഥാര്‍ത്ഥ്യമാക്കാനുള്ള സമയമാണിതെന്നും പ്രധാനമന്ത്രി കത്തില്‍ സൂചിപ്പിച്ചു.



