പ്രായപൂർത്തിയാകും മുൻപ് വിവാഹം നടത്തി; കുംഭമേള വൈറല്‍ താരം മൊണാലിസയുടെ വിവാഹത്തിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് അന്വേഷണ ചുമതല

Spread the love

കുംഭമേളയില്‍ വൈറലായ പെണ്‍കുട്ടിയുടെ വിവാഹത്തില്‍, ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷണം നടത്തും. പ്രായപൂര്‍ത്തിയാകും മുന്‍പ് വിവാഹം നടത്തിയെന്ന പരാതിയില്‍ എഡിജിപി എച്ച് വെങ്കിടേഷിനോട് സംസ്ഥാന പൊലീസ് മേധാവി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. തുടരന്വേഷണത്തിനായി മധ്യപ്രദേശ് പൊലീസ് ഇന്ന് കേരളത്തിലെത്തും. സംഭവത്തില്‍ ഉടന്‍ കേസെടുക്കേടുത്തേക്കില്ലെന്നാണ് വിവരം. നിയമനടപടി വിശദമായ പരിശോധനയ്ക്കുശേഷം മാത്രമായിരിക്കും. എംവി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ പരാതികളിലും ഉടന്‍ കേസെടുത്തേക്കില്ല.

video
play-sharp-fill

കഴിഞ്ഞ മാര്‍ച്ച് 11നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നേതൃത്വത്തില്‍ ഫര്‍മാന്‍ ഖാന്റെയും പെണ്‍കുട്ടിയുടെയും വിവാഹം തിരുവനന്തപുരത്ത് നടത്തിയത്. അന്നുതന്നെ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് വിവാദമുയര്‍ന്നിരുന്നു. പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തതോടെ കൊട്ടിഘോഷിച്ചു കേരള സ്റ്റോറി എന്ന് അവകാശപ്പെട്ട് വിവാഹം നടത്തിയ സിപിഐഎം നേതാക്കള്‍ പ്രതികരിക്കാന്‍ തയ്യാറാകുന്നില്ല. ഹാജരാക്കിയ രേഖകള്‍ പരിശോധിച്ചാണ് വിവാഹം നടത്തിയത് എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പിന്നാലെ വ്യക്തമാക്കിയിരുന്നു. വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് വിവാഹം നടത്തിയെന്നാണ് കണ്ടെത്തല്‍. സംഭവത്തില്‍ കേരളത്തിലും സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.