
ഇസ്ലാമാബാദ്: യുഎസ് – ഇറാൻ ചർച്ചയില്‍ ധാരണയില്‍ എത്താൻ കഴിഞ്ഞില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്.
21 മണിക്കൂറിലേറെ മാരത്തണ്‍ ചർച്ച നടന്നു. റെഡ് ലൈൻ നിശ്ചയിച്ചെന്നും ഇറാൻ ആണവ ആയുധം ഉണ്ടാക്കരുത് എന്നതാണ് പ്രധാനമെന്നും യുഎസ് വൈസ് പ്രസിഡന്റ് പറഞ്ഞു.
ഇത് അമേരിക്കയുടെ അവസാനത്തെ ഏറ്റവും മികച്ച ഓഫറാണെന്നും ഇറാൻ സ്വീകരിക്കുമോ എന്ന് അറിയാൻ കാത്തിരിക്കുന്നുവെന്നും ജെ ഡി വാൻസ് പ്രതികരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
“അവർ ഞങ്ങളുടെ നിബന്ധനകള്‍ അംഗീകരിക്കില്ലെന്ന് തീരുമാനിച്ചു. പ്രസിഡന്റ് (ഡോണള്‍ഡ് ട്രംപ്) പറഞ്ഞത് ഒരു കരാറിലെത്താൻ ശ്രമിക്കണമെന്നാണ്. നിർഭാഗ്യവശാല്‍, ഒരു പുരോഗതിയും ഉണ്ടായില്ല”- എന്നാണ് ജെ ഡി വാൻസ് മാധ്യമങ്ങളോട് പറഞ്ഞത്.
40 ദിവസത്തിലേറെയായി തുടരുന്ന പശ്ചിമേഷ്യൻ യുദ്ധത്തില്‍ ഒത്തുതീർപ്പിലെത്താൻ കഴിയാതെ ചർച്ചകള്‍ വഴിമുട്ടിയ സാഹചര്യമാണ്. അതിനിടെ ഇറാനും പ്രോക്സികള്‍ക്കും എതിരായ യുദ്ധം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.



