
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വിലയിരുത്താനുള്ള സിപിഐഎമ്മിന്റെ സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും.
ജില്ലാ കമ്മിറ്റികള്‍ കൈമാറിയ റിപ്പോർട്ട് സെക്രട്ടേറിയറ്റ് വിലയിരുത്തും.
സീറ്റുകള്‍ കുറഞ്ഞാലും തുടർഭരണം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പാർട്ടി. 110 സീറ്റ് നേടുമെന്നായിരുന്നു അവകാശവാദമെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം സിപിഐഎം അത് ഉന്നയിക്കുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏറ്റവും ഉറച്ച വോട്ടുകള്‍ മാത്രം കണക്കുകൂട്ടി റിപ്പോർട്ട് നല്‍കാനാണ് സംസ്ഥാന നേതൃത്വം നിർദ്ദേശിച്ചിരുന്നത്. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തില്‍ എത്ര സീറ്റുകളില്‍ വിജയിക്കാനാകുമെന്ന കണക്കുകൂട്ടലും പാർട്ടി നടത്തും.



