സ്വന്തം കെണിയില്‍ കുടുങ്ങി ഇറാൻ…! ഹോര്‍മുസ് തുറക്കാനാകുന്നില്ല; മൈനുകള്‍ പാകിയ ഇടങ്ങള്‍ അറിയില്ല; ബദല്‍ പാത നിര്‍ദ്ദേശം; മേഖലയിൽ വൻ പ്രതിസന്ധി

Spread the love

ടെഹ്‌റാൻ: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നുനല്‍കാൻ ഇറാൻ ബുദ്ധിമുട്ടുന്നതായി റിപ്പോർട്ട്.

video
play-sharp-fill

യുദ്ധസമാനമായ സാഹചര്യത്തില്‍ കടലിടുക്കില്‍ സ്ഥാപിച്ച മൈനുകള്‍ എവിടെയാണെന്ന് കൃത്യമായി കണ്ടെത്താൻ ഇറാൻ സൈന്യത്തിന് കഴിയുന്നില്ലെന്ന് അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ മാസം യുഎസ്-ഇസ്രായേല്‍ വ്യോമാക്രമണത്തിന് പിന്നാലെയാണ് ഇറാൻ ഹോർമുസില്‍ മൈനുകള്‍ പാകിയത്. എന്നാല്‍ ഇവ എവിടെയാണ് സ്ഥാപിച്ചതെന്ന കൃത്യമായ റെക്കോർഡുകള്‍ ഇറാന്റെ പക്കലില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥാപിച്ച മൈനുകളില്‍ പലതും സ്ഥാനത്തുനിന്നും മാറി ഒഴുകി നടക്കാൻ സാധ്യതയുള്ള രീതിയിലാണ് സജ്ജീകരിച്ചിരുന്നത്. ഇത് അവയെ കണ്ടെത്തുന്നത് അസാധ്യമാക്കുന്നു..

യാതൊരു പ്ലാനിംഗുമില്ലാതെ ‘അശാസ്ത്രീയമായാണ്’ ഇറാൻ മൈനുകള്‍ സ്ഥാപിച്ചതെന്ന് യുഎസ് ഉദ്യോഗസ്ഥർ ആരോപിക്കുന്നു.