play-sharp-fill
ടിബി റോഡിലെ തൃശൂർ ഗോൾഡിന്റെ അനധികൃത കയ്യേറ്റം: തേർഡ് ഐ ന്യൂസ് ലൈവ് നഗരസഭയിൽ പരാതി നൽകി; നടപടിയെടുത്തില്ലെങ്കിൽ കോടതിയിലേയ്ക്ക്

ടിബി റോഡിലെ തൃശൂർ ഗോൾഡിന്റെ അനധികൃത കയ്യേറ്റം: തേർഡ് ഐ ന്യൂസ് ലൈവ് നഗരസഭയിൽ പരാതി നൽകി; നടപടിയെടുത്തില്ലെങ്കിൽ കോടതിയിലേയ്ക്ക്

സ്വന്തം ലേഖകൻ

കോട്ടയം: നഗരമധ്യത്തിൽ ടിബി റോഡിൽ നിന്നും എംഎൽ റോഡിലേയ്ക്കുള്ള ചള്ളിയിൽ റോഡിൽ രണ്ട് കെട്ടിടങ്ങൾ അനധികൃത കയ്യേറ്റം നടത്തിയതിനെതിരെ തേർഡ് ഐ ്‌ന്യൂസ് ലൈവ് നഗരസഭ അധികൃതർക്ക് പരാതി നൽകി. തേർഡ് ഐ ന്യൂസ് ലൈവ് ചീഫ് എഡിറ്റർ എ.കെ ശ്രീകുമാറാണ് നഗരസഭ സെക്രട്ടറിയ്ക്ക് പരാതി നൽകിയിരിക്കുന്നത്. കയ്യേറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കയ്യേറ്റം ഒഴിപ്പിക്കുന്നതിനെതിനു നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ടാണ് തേർഡ് ഐ ന്യൂസ് ലൈവ് പരാതി നൽകിയിരിക്കുന്നത്.
ടിബി റോഡിൽ നിന്നും മുത്തൂറ്റ് ക്രൗൺ പ്ലാസയ്ക്ക് സമീപത്തു കൂടി കടന്നു പോകുന്ന ചള്ളിയിൽ റോഡിൽ നിർമ്മിക്കുന്ന ടി.ജി ടവറും, തൊട്ടടുത്ത് നിർമ്മാണത്തിൽ ഇരിക്കുന്ന കെട്ടിടവുമാണ് ഇത്തരത്തിൽ റോഡ് കയ്യേറിയിരിക്കുന്നത്. ഇതിന് എതിർവശത്തുള്ള വൃന്ദാവൻ കോംപ്ലക്‌സ് കെട്ടിടം വഴി കയ്യേറി കോൺക്രീറ്റ് കെട്ടി ഇരുചക്ര വാഹനങ്ങൾക്ക് പാർക്കിംങിനായി നൽകിയിരിക്കുകയായിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് തേർഡ് ഐ ന്യൂസ് ലൈവ് എഡിറ്റോറിയൽ ടീം വാർത്ത നൽകുകിയത്. തുടർന്നാണ് രേഖാമൂലം പരാതി നൽകാൻ തീരുമാനിച്ചത്. നഗരസഭ കെട്ടിടത്തിലെ കയ്യേറ്റം ഒഴിപ്പിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിച്ച് തുടർ നടപടികൾ ശക്തമാക്കാനും തേർഡ് ഐ ന്യൂസ് ലൈവ് എഡിറ്റോറിയൽ ടീം തീരുമാനിച്ചിട്ടുണ്ട്