
കുംഭമേള വൈറൽ താരം മൊണാലിസയുടെ വിവാഹ വിവാദത്തിൽ പ്രതികരിച്ച് ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്. എന്തുക്കിട്ടിയാലും വിഴുങ്ങി മതേതരത്വം ഉണ്ടാക്കാൻ ശ്രമിക്കുന്നു. അതിന് കിട്ടിയ തിരിച്ചടി. 16 വയസുള്ള കുട്ടിയെ കല്യാണം കഴിപ്പിക്കൽ ആണോ ഇവരുടെ പണി. വേറെ പണി ഒന്നും ഇല്ലേ?. ഇതൊരു ഗൂഢാലോചന ആയിരുന്നു എന്നും എസ് സുരേഷ് പറഞ്ഞു. ഇന്ത്യൻ ശിക്ഷ നിയമം പ്രകാരം എം വി ഗോവിന്ദൻ, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, എ എ റഹീം എന്നിവർ ജയിലിൽ കിടക്കാൻ തക്കവണ്ണം കുറ്റം ചെയ്തവരാണെന്നും അദ്ദേഹം വ്യക്തമാക്കി. 16 വയസുകാരിയെ കല്യാണം കഴിപ്പിക്കാൻ ആര് അധികാരം കൊടുത്തുവെന്നും എസ് സുരേഷ് ചോദിച്ചു.


