‘ദീപികയ്ക്ക് മുഖപ്രസംഗം എഴുതി നല്‍കുന്നത് കെസി വേണുഗോപാല്‍, ഇനി അംഗീകരിക്കില്ല’; കത്തോലിക്കാസഭാ മുഖപത്രമായ ദീപികയ്‌ക്കെതിരായ വിമര്‍ശനം ആവര്‍ത്തിച്ച്‌ ഷോണ്‍ ജോര്‍ജ്

Spread the love

പാലാ: കത്തോലിക്കാസഭാ മുഖപത്രമായ ദീപികയ്‌ക്കെതിരായ വിമര്‍ശനം ആവര്‍ത്തിച്ച്‌ ഷോണ്‍ ജോര്‍ജ്. ക്രൈസ്തവ മുഖപത്രമായി ദീപികയെ അംഗീകരിക്കില്ലെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു.

video
play-sharp-fill

കഴിഞ്ഞ രണ്ട് മാസക്കാലമായി കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തേയും ദീപികയേയും താന്‍ രണ്ടായിട്ടല്ല കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. രണ്ടും ഒരുപോലെയാണെന്നും ക്രൈസ്തവ മുഖപത്രമായി ദീപികയെ ഇനി അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ദീപികയ്ക്ക് മുഖപ്രസംഗം എഴുതി നല്‍കുന്നത് കെസി വേണുഗോപാലെന്നാണ് പരിഹാസം. ഒന്നുകില്‍ പത്രത്തിന്റെ മാനേജ്‌മെന്റ് മാറണം. നിലവില്‍ മാനേജ്‌മെന്റില്‍ പ്രൈവറ്റ് വ്യക്തികളുണ്ട്. അവരുടെ സ്ഥാപിത താല്‍പര്യങ്ങളും അവരുടെ രാഷ്ട്രീയവും ഇംപ്ലിമെന്റ് ചെയ്യുന്നുണ്ട്. അവിടുത്തെ മുഖപ്രസംഗം എഴുതി കൊടുക്കുന്നത് കെ സി വേണുഗോപാലാണ്. അതിനൊന്നും മറുപടി പറയേണ്ട കാര്യം ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റിന് ഇല്ല – അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദീപികയ്‌ക്കെതിരെയാണ് തന്റെ വിമര്‍ശനമെന്നും അല്ലാതെ സഭയ്‌ക്കെതിരെയല്ലെന്നും അദ്ദേഹം പറഞ്ഞു. സഭ എന്നു പറയുന്നത് പിതാക്കന്മാരും, സഭാ സ്ഥാപനങ്ങളും, സഭയും, ഞാനും ഉള്‍പ്പെടുന്നതാണ്. എന്നെ എങ്ങനെയാണ് ഞാന്‍ വിമര്‍ശിക്കുന്നത്? ഞാനും കൂടെ ഉള്‍പ്പെടുന്നതാണ് സഭ. ആ സഭയുടെ പേരില്‍ ഒരു സ്ഥാപനം, ഒരു പത്രം തട്ടിപ്പ് നടത്തിയാല്‍ അല്ലെങ്കില്‍ ഒരു ഒരു രാഷ്ട്രീയ ഇംപ്ലിമെന്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ ഞാന്‍ അത് പറയേണ്ടത് പിതാക്കന്മാരോടാണ്. പിതാക്കന്മാരെ എല്ലാവരെയും തന്നെ ഞാന്‍ ബന്ധപ്പെട്ടിട്ടുണ്ട്. പരാതി തങ്ങള്‍ സ്വീകരിക്കുമെന്നും അത് ചര്‍ച്ച ചെയ്യുമെന്നും അവര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. പിന്നെ ഞാനെന്തിനാ ഈ ദീപികയ്ക്ക് മറുപടി പറയാന്‍ പോകുന്നത്? എനിക്കെന്താ കാര്യം? വീക്ഷണവും ദീപികയും രണ്ടുമാസമായി ചെയ്യുന്നത് ഒരേ ജോലിയാണ്. സഭയും ദീപയും രണ്ടാണ്. സഭ എന്നുപറയുന്നത് യേശുവിന്റെ തിരുശരീരമാണ്. അതിനകത്ത് സഭയും വരും ഷോണ്‍ ജോര്‍ജും വരും സഭയുടെ കുഞ്ഞാടുകള്‍ മുഴുവന്‍ വരും. അതിനകത്ത് പുഴുക്കുത്ത് വരാന്‍ ഞങ്ങള്‍ സമ്മതിക്കില്ല – അദ്ദേഹം വ്യക്തമാക്കി.

പിസി ജോര്‍ജിന്റെ വിമര്‍ശനത്തിലും അദ്ദേഹം മറുപടി പറഞ്ഞു. അദ്ദേഹത്തിന് പ്രാദേശികമായി ഇലക്ഷന്‍ സമയത്ത് ചില ബുദ്ധിമുട്ടുകളുണ്ടായി. ഞങ്ങളൊക്കെ സഭയുടെ മക്കള്‍ തന്നെയാണ്. സഭയുടെ കുഞ്ഞാടുകളാണ്. ഓപ്പണായിട്ട് ചങ്കൂറ്റത്തോടെ കൂടി സഭയുടെ കൂടെ നിന്നയാണ് പിസി ജോര്‍ജി. ജോസ് കെ മാണിയോ മാണി സി കാപ്പനെയോ PJ ജോസഫിനെയോ ഫ്രാന്‍സിസ് ജോര്‍ജിനെയോ ഇവരാരെങ്കിലും സഭക്കൊരു ക്രൈസിസ് സമയത്ത് നിങ്ങള്‍ കണ്ടിട്ടുണ്ടോ. ഇവര്‍ ആ സമയത്ത് എസ്ഡിപിഐ പറയുന്നത് കേള്‍ക്കും. എന്നിട്ട് ഇലക്ഷന്‍ സമയമാകുമ്പോള്‍ ക്രിസ്ത്യാനിയെ വളര്‍ത്താന്‍ ഇറങ്ങും. ഞങ്ങള്‍ അങ്ങനെയല്ല എല്ലാ കാലത്തും കൃത്യമായിട്ട് ക്രൈസ്തവര്‍ക്ക് ഏതൊക്കെ വിഷയങ്ങളുണ്ടോ അവിടെയെല്ലാം ഇടപെടുന്നവരാണ് . അങ്ങനെയുള്ള ഞങ്ങള്‍ക്കെതിരെ ഇലക്ഷന്‍ സമയത്ത് ചില വ്യക്തികള്‍ സഭയുടെ പേരില്‍ ഇറങ്ങി ചില ക്യാമ്പയിനുകള്‍ നടത്തുമ്പോള്‍ അത് വല്ലാതെ വേദനിപ്പിക്കും. വേദനിപ്പിക്കുമ്പോള്‍ അത് പറഞ്ഞു പോകും. പിസി ജോര്‍ജ് പറയുമ്പോള്‍ ഷോണ്‍ ജോര്‍ജിന്റെ ഭാഷ ആയിരിക്കില്ല അദ്ദേഹം ഉപയോഗിക്കുന്നത് – അദ്ദേഹം വ്യക്തമാക്കി.