മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പരസ്യമായ അഭിപ്രായ പ്രകടനങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പിന്തിരിയണം; ജനങ്ങളുടെ പ്രതീക്ഷയ്ക്ക് ദയവായി ആരും മങ്ങലേല്‍പ്പിക്കരുതെന്ന് കെ സി ജോസഫ്.

Spread the love

കൊച്ചി: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പരസ്യമായ അഭിപ്രായ പ്രകടനങ്ങളില്‍ നിന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ പിന്തിരിയണമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ്.

video
play-sharp-fill

യുഡിഎഫിനെ പിന്തുണച്ച ജനവിഭാഗങ്ങളെ വേദനിപ്പിക്കാനും നിരാശരാക്കാനും തയാറാകാതിരിക്കുന്നതാണ് ഉചിതമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ കെ സി ജോസഫ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ വ്യവസ്ഥാപിതമായ മാർഗ്ഗങ്ങള്‍ കോണ്‍ഗ്രസ്സിനുണ്ട്. അത് യഥാസമയം അതിന്റെ വഴിക്ക് നടക്കും. അതേപ്പറ്റി ഇപ്പോള്‍ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും കെ സി ജോസഫ് ചൂണ്ടിക്കാണിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുഡിഎഫിനുള്ള വിജയം എല്ലാവരുടെയും കൂട്ടായ ശ്രമത്തിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാണിച്ച കെ സി ജോസഫ് യുഡിഎഫിനെ നയിച്ചവർക്കും അനുകൂലിച്ചവർക്കും എല്ലാം ഈ വിജയത്തില്‍ പങ്കുണ്ടെന്നും വ്യക്തമാക്കി.

ഒറ്റക്കെട്ടായി, ഒരേ മനസ്സോടെ യു ഡി എഫ് മുന്നോട്ടു പോകണമെന്ന ജനങ്ങളുടെ പ്രതീക്ഷയ്ക്ക് ദയവായി ആരും മങ്ങലേല്‍പ്പിക്കരുതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ കെ സി ജോസഫ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.