തന്റെ പ്രശ്‌നം പരിഹരിക്കാന്‍ അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗമാവേണ്ട ആവശ്യമില്ല: തുറന്നടിച്ച് ശ്വേത
തനിക്ക് ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതൊക്കെ പരിഹരിക്കുന്നത് തനിച്ചാണ്. എന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ താരസംഘടനയുടെ തലപ്പത്ത് വരണമെന്ന ചിന്താഗതി തനിക്കില്ലെന്ന് നടി ശ്വതാ മേനോന്‍. സിനിമയിലെ വനിത കൂട്ടായ്മയ്ക്ക് എതിരെയും താരം ആക്രമിച്ചു. വുമന്‍ ഇന്‍ കളക്ടീവ് സിനിമയെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് ശ്വേതയുടെ മറുപടി.
താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷമാണ് ശ്വേതയുടെ പ്രതികരണം.
എന്നെ നിലവില്‍ ഒരു ഉത്തരവാദിത്വം ഏല്‍പ്പിച്ചിരുന്നു. അത് ഞാന്‍ കൃത്യമായി ചെയ്യാന്‍ ശ്രമിക്കും. മറ്റുള്ളവരുടെ പ്രശ്‌നം കേള്‍ക്കും. അമ്മ പുരുഷ കേന്ദ്രീകൃത സംഘടനയല്ല. സ്ത്രീപക്ഷം, പുരുഷ പക്ഷം എന്നിങ്ങനെ വേര്‍തിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ശ്വേത വ്യക്തമാക്കി.
ശ്വേത മേനോന്‍, രചന നാരായണന്‍ കുട്ടി, മുത്തുമണി, ഹണി റോസ് എന്നിവരാണ് ഭരണസമിതിയിലെ സ്ത്രീ സാന്നിദ്ധ്യങ്ങള്‍. ജൂണ്‍ 14ന് തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുന്നതോടെ പുതിയ അംഗങ്ങളെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. നടന്‍ മോഹന്‍ലാല്‍ പ്രസിഡന്റായുള്ള അമ്മയുടെ പുതിയ സമിതി ജൂണ്‍ 24 നാണ് ചുമതല ഏല്‍ക്കുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group