
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ വിവാദ ഇ-ഓഫീസ് പരിഷ്കരണം നിർത്തിവെച്ചു.
പ്രതിപക്ഷ നേതാവിന്റെ കത്ത് പരിഗണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. പരിഷ്കരണത്തിന്റെ മറവില്‍ ഫയലുകള്‍ മുക്കാൻ നീക്കമെന്നായിരുന്നു പ്രധാന ആരോപണം.
പെരുമാറ്റ ചട്ട ലംഘനം അവസാനിക്കുന്നതുവരെ പരിഷ്കരണം നിർത്തിവെച്ചതായി ഐടി വകുപ്പും അറിയിച്ചു. വോട്ടെടുപ്പ് കഴിഞ്ഞ ഉടനെ ഇ-ഓഫീസ് സോഫ്റ്റ് വെയർ പരിഷ്കരണം നടത്താനുള്ള നീക്കം വിവാദ ഫയലുകള്‍ മാറ്റാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അവധി ദിവസങ്ങള്‍ അടുത്ത് വരുന്ന സാഹചര്യത്തിലാണ് ഇ-ഓഫീസ് പരിഷ്കരണം തീരുമാനിച്ചതെന്നാണ് സർക്കാർ നിലപാട്.



