play-sharp-fill
പത്ത് പെട്രോൾ ബോംബ്; രണ്ട് വടിവാളുകൾ: ഏറ്റുമാനൂർ കോട്ടമുറിയിൽ പ്രതികൾ എത്തിയത് രണ്ടു വീടുകൾ തകർക്കാൻ; അത്യാഹിതം ഒഴിവായത് പൊലീസിന്റെ കൃത്യമായ ഇടപെടലിനെ തുടർന്ന്

പത്ത് പെട്രോൾ ബോംബ്; രണ്ട് വടിവാളുകൾ: ഏറ്റുമാനൂർ കോട്ടമുറിയിൽ പ്രതികൾ എത്തിയത് രണ്ടു വീടുകൾ തകർക്കാൻ; അത്യാഹിതം ഒഴിവായത് പൊലീസിന്റെ കൃത്യമായ ഇടപെടലിനെ തുടർന്ന്

സ്വന്തം ലേഖകൻ
കോട്ടയം: രണ്ട് വണ്ടിയിൽ മാരകായുധങ്ങളുമായി ഗുണ്ടാ സംഘം. ബൈക്ക് അമിത വേഗത്തിൽ ഓടിച്ചതിനെ ചോദ്യം ചെയ്ത നാലു പേരുടെ വീടുകൾ ഒരൊറ്റ രാത്രിയിൽ തകർത്ത് തരിപ്പണമാക്കുകയായിരുന്നു നിധിൻ തോമസിന്റെ നേതൃത്വത്തിൽ ഏറ്റുമാനൂരിൽ ആക്രമണം നടത്താൻ എത്തിയ ഗുണ്ടാ സംഘത്തിന്റെ ലക്ഷ്യം. ബിയർ കുപ്പികളിൽ പെട്രോൾ നിറച്ച്, തിരി പുറത്തേയ്ക്കിട്ട് തീ കൊളുത്തി എറിഞ്ഞ് തകർത്ത് തരിപ്പണമാക്കാൻ ശേഷിയുള്ള പെട്രോൾ ബോംബുകളുമായാണ് പ്രതികൾ കോട്ടമുറി ഭാഗത്തേയ്ക്ക് എത്തിയത്. എന്നാൽ, പ്രതികളുടെ തന്ത്രം തകർത്തത് പൊലീസിന്റെ കൃത്യ സമയത്തുള്ള ഇടപെടലായിരുന്നു. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ അക്രമമുണ്ടായ സ്ഥലത്ത് ഏറ്റുമാനൂർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എ.ജെ തോമസിന്റെ നിർദേശാനുസരണം അക്രമമുണ്ടായ സ്ഥലത്ത് എ.എസ്.ഐ നാസർ, സിവിൽ പൊലീസ് ഓഫിസർ സാബു, ഹോം ഗാർഡ് ബെന്നി എന്നിവർ ചേർന്ന് പെട്രോളിംങ് നടത്തുകയായിരുന്നു. ഈ സമയത്താണ് ഗുണ്ടാ സംഘം എത്തിയതും പൊലീസിന്റെ കണ്ണിൽപ്പെട്ടതും വൻ അനിഷ്ട സംഭവങ്ങൾ തന്നെ ഒഴിവായതും.
പത്ത് ബിയർ കുപ്പിയ്ക്കുള്ളിൽ പെട്രോൾ നിറച്ച് പെട്രോൾ ബോംബാക്കിയാണ് പ്രതികൾ വാഹനത്തിൽ കൊണ്ടു നടന്നിരുന്നത്. പെട്രോൾ ബോംബിനുളളിൽ തിരിനിറച്ച ശേഷം ഇത് പുറത്തേയ്ക്ക് തള്ളിനിൽ്കും. ഇതിൽ തീ കൊളുത്തിയ ശേഷം ലക്ഷ്യസ്ഥാനത്തേയ്ക്ക് എറിയും.  ഇത് വൻ സ്‌ഫോടനമാണ് ഉണ്ടാക്കുന്നത്. മർമ്മസ്ഥാനത്ത് പതിച്ചാൽ പൊള്ളലേറ്റ് മരണം വരെ ഉണ്ടാകാനുള്ള സാധ്യതയും ഈ പെട്രോൾ ബോംബിനുണ്ട്.
കഞ്ചാവ് മാഫിയ തലവൻ മിഥുൻ തോമസിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം കോട്ടമുറി പ്രിയദർശിനി കോളനി കേന്ദ്രീകരിച്ച് വൻ തോതിൽ കഞ്ചാവും ആംപ്യൂൾ അടക്കമുള്ള ലഹരിമരുന്നുകളും സംഭരിച്ച് വച്ചിട്ടുണ്ട്. ഇത് വിതരണം ചെയ്യുന്നതിനായി സ്‌കൂൾ വിദ്യാർത്ഥികൾ അടക്കമുള്ളവരെയും സത്രീകളെയുമാണ് ഈ സംഘം ഉപയോഗിക്കുന്നത്. കോളനി കേന്ദ്രീകരിച്ച് വൻ തോതിൽ കഞ്ചാവും ലഹരിമരുന്ന് ആംപ്യൂളുകളും പ്രതികൾ ശേഖരിച്ച് വയ്ക്കുന്നുമുണ്ട്. ഇതെല്ലാം വൻ വിലയ്ക്കാണ് ഇവർ വിറ്റഴിക്കുന്നത്.