ധര്‍മ്മടത്ത് മുഖ്യമന്ത്രിയുടെ ബൂത്തില്‍ വരെ കള്ളവോട്ട്; 11,000 ഓപ്പണ്‍ വോട്ടുകള്‍; സിപിഎം-കോണ്‍ഗ്രസ് ഡീല്‍ നടന്നുവെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. രഞ്ജിത്ത്

Spread the love

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിച്ച ധര്‍മ്മടം നിയോജകമണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ടും ഓപ്പണ്‍ വോട്ടും നടന്നതായി ധര്‍മ്മടം മണ്ഡലം എന്‍. ഡി എ. സ്ഥാനാര്‍ഥി കെ. രഞ്ജിത്ത് കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

video
play-sharp-fill

ചില ബൂത്തുകളില്‍ 90 ശതമാനം വോട്ടു ചെയ്തു. തൊഴിലുറപ്പ് തൊഴിലാളിയെ വരെ ഓപ്പണ്‍ വോട്ട് ചെയ്യാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

11000 ത്തോളം ഓപ്പണ്‍ വോട്ട് ചെയ്തിട്ടുണ്ടെന്നു റിട്ട്വേണിംഗ് ഓഫീസര്‍ അറിയിച്ചുവെന്നും കെ രഞ്ജിത്ത് പറഞ്ഞു. മണ്ഡലത്തില്‍ സംഘര്‍ഷം ഒഴിവായത് എന്‍ ഡി എ ആത്മസംയമനം പാലിച്ചത് കൊണ്ടാണ് എന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജെപി ശക്തമായ നിലപാടെടുത്തതിനാലാണ് കൂടുതല്‍ കള്ളവോട്ടുകള്‍ നടക്കാതെ പോയത്. ബൂത്തിലിരുന്ന യു ഡി എഫ് പ്രവര്‍ത്തകര്‍ കള്ളവോട്ടു ചെയ്യുന്നത് എതിര്‍ത്തില്ല. പലയിടങ്ങളിലും പ്രാദേശിക ബന്ധമില്ലാത്തവരാണ് യു ഡി എഫിനായി ബൂത്തിലിരുന്നത്.