
തിരുവനന്തപുരം: കേരള പി.എസ്.സി വിവിധ എൻസിഎ റിക്രൂട്ട്മെന്റുകള്‍ക്ക് വിജ്ഞാപനം പുറത്തിറക്കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ്, ഹാന്റെക്സ്, വിവിധ സർക്കാർ കമ്പനികള്‍ എന്നിവിടങ്ങളിലേക്കാണ് നിയമനം.
യോഗ്യരായ ഉദ്യോഗാർഥികള്‍ക്ക് ഏപ്രില്‍ 29 വരെ അപേക്ഷിക്കാം.
തസ്തിക

Whatsapp Group 1 | Whatsapp Group 2 |Telegram Group
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ജനറല്‍ സർജറി (വിശ്വകർമ്മ)
ഹെല്‍ത്ത് സർവീസില്‍ ഡെന്റല്‍ ഹൈജീനിസ്റ്റ് ഗ്രേഡ് 2 (ധീവര)
കെഎസ്‌എച്ച്‌ഡബ്ല്യൂസിഎസ് (ഹാന്റെക്സി)ല്‍ സെയില്‍സ്മാൻ, സെയില്‍സ് വുമണ്‍ (ഈഴവ/ തീയ്യ/ ബില്ലവ)
വിവിധ സർക്കാർ കമ്പനികളിലേക്ക് സെക്യൂരിറ്റി ഗാർഡ് (എസ്.സി.സി.സി)
യോഗ്യത
അസിസ്റ്റന്റ് പ്രൊഫസർ ഇൻ ജനറല്‍ സർജറി (വിശ്വകർമ്മ)
എംഎസ് /ഡി എൻ ബി ജനറല്‍ സർജറി.
ബിരുദാനന്തര ബിരുദം നേടിയതിന് ശേഷം ഒരു അംഗീകൃത മെഡിക്കല്‍ കോളേജില്‍ നിന്ന് ജനറല്‍ സർജറിയില്‍ ഒരു വർഷത്തെ സീനിയർ
റെസിഡന്റ് ആയുളള പ്രവൃത്തി പരിചയം.
ഡെന്റല്‍ ഹൈജീനിസ്റ്റ് ഗ്രേഡ് 2 (ധീവര)
എസ്.എസ്.എല്‍.സിയോ തത്തുല്യമായ പരീക്ഷയോ വിജയിച്ചിരിക്കണം.
തിരുവനന്തപുരം ഡെന്റല്‍ കോളേജില്‍ നടത്തുന്ന ഡെന്റല്‍ ഹൈജീനിസ്റ്റ് കോഴ്സോ തത്തുല്യ പരീക്ഷയോ വിജയിച്ചിരിക്കണം.
സെയില്‍സ്മാൻ, സെയില്‍സ് വുമണ്‍ (ഈഴവ/ തീയ്യ/ ബില്ലവ)
അപേക്ഷകന്/അപേക്ഷകയ്ക്ക് കേരള സ്റ്റേറ്റ് ഹാൻഡ്ലൂം വീവേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള മെമ്പർ സൊസൈറ്റികളില്‍ ഏതെങ്കിലും തസ്തികയില്‍ മൂന്ന് വർഷത്തില്‍ കുറയാത്ത റഗുലർ സർവ്വീസ് ഉണ്ടായിരിക്കേണ്ടതും സർവ്വീസില്‍ തുടരുന്നവരുമായ സ്ഥിരം ജീവനക്കാരനായിരിക്കണം. അത്തരക്കാർ അപേക്ഷ സമർപ്പിക്കുന്ന തീയതിയിലും നിയമന തീയതിയിലും മെമ്പർ സൊസൈറ്റിയില്‍ സർവ്വീസില്‍ തുടരുന്നവരുമായിരിക്കണം.
എസ്.എസ്.എല്‍.സി പാസ്സായിരിക്കണം.
സെക്യൂരിറ്റി ഗാർഡ് (എസ്.സി.സി.സി)
ഏഴാം ക്ലാസ് (പുതിയ) പാസായിരിക്കണം, അല്ലെങ്കില്‍ തത്തുല്യം.
കര/ നാവിക / വ്യോമ സേനയില്‍ മൂന്നു വർഷത്തില്‍ കുറയാതെയുള്ള സേവന പരിചയം ഉണ്ടായിരിക്കണം.
സൈക്കിള്‍ സവാരി അറിഞ്ഞിരിക്കണം.
ഉയരം : 168 സെന്റിമീറ്റർ
നെഞ്ചളവ് : സാധാരണ നെഞ്ചളവ് : 81 സെന്റിമീറ്റർ (കുറഞ്ഞത് 5 cm വികാസം
മേല്‍ പറഞ്ഞ തസ്തികകളിലേക്ക് അതത് കാറ്റഗറികളില്‍പ്പെട്ടവർക്ക് മാത്രമാണ് അപേക്ഷിക്കാനാവുക. വിശദമായ നോട്ടിഫിക്കേഷൻ ചുവടെ നല്‍കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീർക്കുക.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/
1.Assistant Professor in General Surgery (I NCA-Viswakarma) – Medical Education (Cat.No.14/2026)
2. Dental Hygienist Grade-II (XI NCA-Dheevara) – Health Services (Cat.No.15/2026)
3. Salesman Gr.II/Saleswoman Gr.II – Part-II (Society Category) (III NCA-E/B/T) – KSHWCS Limited (HANTEX) (Cat.No.17/2026)
4. Security Guard/Security Guard Gr-II/Watcher Gr.-II (I NCA-SCCC) – Various Govt Owned Comp./Corporations/Boards (Cat.No.18/2026)



