ഗള്‍ഫ് എസ്‌എസ്‌എല്‍സി പരീക്ഷാ നടത്തിപ്പ്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടും; മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കാൻ നിര്‍ദ്ദേശം

Spread the love

തിരുവനന്തപുരം: ഗള്‍ഫ് മേഖലയില്‍ നിർത്തിവെച്ച എസ്.എസ്.എല്‍.സി പരീക്ഷകള്‍ പുന:രാരംഭിക്കുന്നത് സംബന്ധിച്ച്‌ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയില്‍ ഉന്നതതല കൂടിയാലോചന യോഗം ചേർന്നു.

video
play-sharp-fill

പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടാൻ യോഗത്തില്‍ തീരുമാനമായി.
യുദ്ധസാഹചര്യത്തെത്തുടർന്ന് താല്‍ക്കാലികമായി നിർത്തിവെച്ച പരീക്ഷകള്‍ എത്രയും വേഗം പൂർത്തിയാക്കി വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍, പരീക്ഷാ തീയതികളും മറ്റ് നിർദ്ദേശങ്ങളും ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപ് കമ്മീഷന്റെ അനുമതി അനിവാര്യമാണ്. പരീക്ഷാ നടത്തിപ്പിനായി എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് മന്ത്രി നിർദ്ദേശം നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group