
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ ചൂടിനിടയില്‍ തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ്‌യുടെ വാഹനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരുടെ പരിശോധന.
വെള്ളിയാഴ്ച മധുര-ശിവഗംഗ അതിർത്തിയില്‍ വെച്ചാണ് തെരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് വിജയ്‌യുടെ വാഹനം തടഞ്ഞ് പരിശോധന നടത്തിയത്.
ഏപ്രില്‍ 23-ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം കർശനമായ സുരക്ഷാ പരിശോധനകളാണ് നടക്കുന്നത്. വാഹനത്തിന്റെ ഉള്ളിലും ഡിക്കിയിലും ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തി. പരിശോധനയോട് പൂർണ്ണമായും സഹകരിച്ച വിജയ്, ഉദ്യോഗസ്ഥരുടെ നടപടികള്‍ പൂർത്തിയാകുന്നത് വരെ വാഹനത്തില്‍ കാത്തിരുന്നു. മിനിറ്റുകള്‍ നീണ്ട പരിശോധനയില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താത്തതിനെത്തുടർന്ന് വാഹനം കടന്നുപോകാൻ ഉദ്യോഗസ്ഥർ അനുമതി നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


