ബസ് നന്നാക്കുന്നതിനിടെ ജാക്കി തെന്നി മാറി; വാഹനം ദേഹത്ത് വീണ് യുവാവ് മരിച്ചു

Spread the love

കോഴിക്കോട്: കോഴിക്കോട് ബസ് നന്നാക്കുന്നതിനിടെ ജാക്കിതെന്നി വീണ് മരണം.

video
play-sharp-fill

ആലപ്പുഴ സ്വദേശി ഗിരിപ്രകാശാണ് മരിച്ചത്. സരോവരം ഗ്രൗണ്ടിലാണ് അതിദാരുണമായ അപകടം നടന്നത്.

ഉച്ചയ്ക്ക് പന്ത്രണ്ടേകാലോടെയാണ് അപകടം നടക്കുന്നത്. ബസിന്റെ അറ്റകുറ്റപണിക്കായാണ് ഗിരിപ്രകാശും അശ്വിനും എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസില്‍ ജാക്കി വച്ച്‌ ഉയര്‍ത്തി അറ്റകുറ്റപ്പണിക്കായി ഇവര്‍ മണ്ണില്‍ കിടന്ന് പണിയെടുക്കുകയായിരുന്നു. തുടര്‍ന്നാണ് ജാക്കി സ്ഥാനം തെറ്റി വീണ് ബസിന്റെ അടിഭാഗം ഇരുവരുടേയും മുകളിലേക്ക് പതിച്ചു.

ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ഉടനെ മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചെങ്കിലും ഗിരിപ്രകാശ് മരിക്കുകയായിരുന്നു. അശ്വിന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.