
കൊല്ലം: കൊല്ലം പരവൂരില്‍ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. ചിറക്കര സ്വദേശി ചിഞ്ചു (33) ആണ് മരിച്ചത്. ഭർത്താവ് റെജി മോനൊപ്പം സഞ്ചരിച്ച സ്കൂട്ടറില്‍ കാർ ഇടിക്കുകയായിരുന്നു. പരവൂർ പാരിപ്പള്ളി റോഡില്‍ പുത്തൻകുളത്തായിരുന്നു അപകടം നടന്നത്.
പരിക്കേറ്റ റെജി മോൻ ചികിത്സയില്‍ കഴിയുകയാണ്. കല്ലമ്ബലം കാട്ടുപുതുശേരി സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാർ ആണ് ദമ്ബതികളെ ഇടിച്ചത്. അമിത വേഗതയില്‍ എത്തിയ കാർ സ്കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.


