
കൊല്ലം: അമിതവേഗത്തിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രികനായ ദേശീയ ഹാൻഡ്ബോൾ താരം മരിച്ചു.ചിന്നക്കട-ആശ്രാമം റെസിഡൻസി റോഡിൽ വ്യാഴാഴ്ച രാത്രി 10.15-നാണ് സംഭവം.
കൊല്ലം ജെ.എൻ.ആർ.എ. നഗർ 229-ൽ വിജയ് ഭവനിൽ വി. അജിത് കുമാർ (50) ആണ് മരിച്ചത്. ആശ്രാമം ഭാഗത്തുനിന്ന് കൊല്ലത്തേക്ക് അമിതവേഗത്തിലെത്തിയ കാർ എതിർദിശയിലെത്തിയ ബൈക്കിൽ ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ അജിത് താഴ്ചയിലുള്ള ഇടറോഡിലേക്ക് തെറിച്ചുവീണ് സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാറിൽ നാലുപേരുണ്ടായിരുന്നതായും രണ്ടുപേർ ഓടിരക്ഷപ്പെട്ടതായും സംഭവസ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. കൊല്ലം ഈസ്റ്റ് പോലീസ് അന്വേഷണം തുടങ്ങി.



