
വയനാട് ഫണ്ട് തട്ടിപ്പ് സംബന്ധിച്ച ചോദ്യത്തില്‍ പ്രകോപിതനായി കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്. ഗൃഹപ്രവേശത്തിന് മാധ്യമങ്ങളെ ക്ഷണിക്കാമെന്ന് പ്രതികരണം. വീട് പണി എപ്പോള്‍ തുടങ്ങുമെന്ന് പറയാതെ സണ്ണി ജോസഫ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്ന് ഒഴിഞ്ഞുമാറി.
വയനാട് ഫണ്ട് തട്ടിപ്പ് സംബന്ധിച്ച കാര്യത്തില്‍ ഇതുവരെ മറുപടി നല്‍കാൻ നേതാക്കള്‍ക്ക് സാധിച്ചിട്ടില്ല. ഈ തെരഞ്ഞെടുപ്പ് വയനാട് ഫണ്ട് വിഷയം ചർച്ചയായിട്ട് ഇല്ലെന്നാണ് നേതാക്കളുടെ വാദം. എന്നാല്‍, തെരഞ്ഞെടുപ്പിന് ശേഷം വയനാട് ഫണ്ട് തട്ടിപ്പിനെക്കുറിച്ച് മറുപടി നല്‍കാമെന്നാണ് ഇന്നലെ മാധ്യമങ്ങളോട് ശശി തരൂർ വ്യക്തമാക്കിയത്.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കനത്ത പോളിങ് രേഖപ്പെടുത്തി. 78% ജനങ്ങള്‍ ആണ് സംസ്ഥാനത്ത് വിധിയെഴുതിയത്. എസ് ഐ ആറില്‍ നിന്ന് 8.57% പേർ പുറത്തായതാണ് പോളിങ് ശതമാനം ഉയരാൻ കാരണമെന്ന് നിഗമനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group


