‘എൽഡിഎഫ്  നേതാക്കളില്‍ ആത്മവിശ്വാസകുറവ് പ്രകടം, യുഡിഫ് അധികാരത്തില്‍ വരും’; പി കെ കുഞ്ഞാലിക്കുട്ടി

Spread the love

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഫ്അ ധികാരത്തില്‍ വരുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. എൽഡിഎഫ് നേതാക്കളില്‍ ആത്മവിശ്വാസകുറവ് പ്രകടം.

video
play-sharp-fill

അത്തരം ചർച്ചകൾ വരാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല. യുഡിഫ്അ നുകൂല തരംഗം ഉണ്ട്.100 സീറ്റിന് സാധ്യത ഉണ്ട്. ആശയവിനിമയം നടത്തി തന്നെയാണ് വിഡി സതീശൻ പറഞ്ഞത്. സതീശൻ പറഞ്ഞ കണക്കിൽ തന്നെയെത്തും. കോഴിക്കോട് ജില്ലയിൽ അടക്കം മുഴുവൻ സീറ്റിലും പ്രതീക്ഷയുണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

 

മികച്ച പോളിംഗ് ഉള്ളപ്പോൾ എല്ലാം യു ഡി എഫ് മികച്ച വിജയം കൈവരിച്ചിട്ടുണ്ടെന്ന് പാണക്കാട് സാദിഖ് അലി തങ്ങൾ പറഞ്ഞു. റെക്കോർഡ് ഭൂരിപക്ഷം ആണ് തുടക്കം മുതലേ പറഞ്ഞിട്ടുള്ളത്. അതിന് അനുകൂല ട്രെൻഡ് തന്നെയാണ് ഉണ്ടാവുക. ലീഗിന് കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ സീറ്റുകൾ കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group