
പാലാ: എല്‍ഡിഎഫിന് തുടർഭരണം ഉണ്ടാകുമെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. പാലായില്‍ ഉള്‍പ്പെടെ കേരള കോണ്‍ഗ്രസ് എം മികച്ച മുന്നേറ്റം ഉണ്ടാക്കും.
താഴെത്തട്ടില്‍ ഉള്ള ജനങ്ങളോട് സംസാരിക്കുമ്പോള്‍ ഇക്കാര്യം മനസിലായി. സഭയുടെ പിന്തുണ എല്‍ഡിഎഫിനായിരുന്നു. സഭയുടെ പ്രശ്നങ്ങളില്‍ എല്‍ഡിഎഫ് ഇടപെട്ട പോലെ മറ്റാരും ഇടപെട്ടില്ലെന്ന് ജോസ് കെ മാണി പറഞ്ഞു.
പാലായില്‍ പൂർണവിശ്വാസമുണ്ട്. എന്നെ വിജയിപ്പിക്കുമെന്നതാണ് വിശ്വാസം. മധ്യകേരളത്തില്‍ അടക്കം എല്‍ഡിഎഫ് മികച്ച വിജയം നേടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പലയിടത്തും കോണ്‍ഗ്രസ്- ബിജെപി ഡീലുകള്‍ ഉണ്ടായിരുന്നെന്നും ജോസ് കെ മാണി പറഞ്ഞു.
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനം വിധിയെഴുതിയതോടെ കൂട്ടിയും കിഴിച്ചും മുന്നണികള്‍. 78.27 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.



