
പത്തനംതിട്ട: ആറന്മുള മണ്ഡലത്തിലെ വല്ലനയില്‍ കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന് നേരെ ഡി വൈ എഫ് ഐ പ്രവർത്തകരുടെ ആക്രമണമെന്ന് പരാതി.
വല്ലനയിലെ കോണ്‍ഗ്രസ് ബൂത്ത് ഏജന്റായ ഷാജി പി എച്ച് (64) ആണ് മർദ്ദനത്തിനിരയായത്.
വോട്ടെടുപ്പ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഷാജിക്ക് നേരെ ആക്രമണമുണ്ടായത്. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആറന്മുളയിലെ യു ഡി എഫ് സ്ഥാനാർഥി അബിൻ വർക്കിയുടെ, വല്ലന ബൂത്തിലെ ഏജന്‍റായിരുന്നു ഷാജി. വോട്ടിംഗ് സമയത്തെ തർക്കങ്ങളുടെ തുടർച്ചയായാണ് ഡി വൈ എഫ് ഐയുടെ ആക്രമണമെന്നാണ് കോണ്‍ഗ്രസ് പ്രവർത്തകർ പറയുന്നത്. സി സി ടി വി ദൃശ്യങ്ങളടക്കമാണ് കോണ്‍ഗ്രസ് പ്രവർത്തകർ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.



