നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പൂർത്തിയായി; പ്രബുദ്ധ കേരളത്തിന് നന്ദി, യുഡിഎഫിനായി രാപ്പകല്‍ പ്രവര്‍ത്തിച്ചവർക്കെല്ലാം ഹൃദയാഭിവാദ്യം; ഭരണം ഉറപ്പിച്ചെന്നും പ്രതിപക്ഷ നേതാവ്

Spread the love

കൊച്ചി: കേരളം വിധി എഴുതിയതിന് പിന്നാലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രബുദ്ധ കേരളത്തിന് നന്ദി പറഞ്ഞ സതീശൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി രാപ്പകല്‍ പ്രവര്‍ത്തിച്ച നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഹൃദയാഭിവാദ്യങ്ങൾ അർപ്പിക്കുകയും ചെയ്തു.

video
play-sharp-fill

കേരളം ജയിക്കുമെന്നും യു ഡി എഫ് നയിക്കുമെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. നൂറിലധികം സീറ്റുമായി യു ഡി എഫ് അധികാരത്തിലെത്തുമെന്നാണ് രാവിലെ വോട്ടിട്ട ശേഷം പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്.

വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറിൽ തന്നെ പ്രതിപക്ഷ നേതാവ് വോട്ട് രേഖപ്പെടുത്തിയിരുന്നു. കേസരി ബാലകൃഷ്ണ മെമ്മോറിയൽ ​ഗവൺമെന്റ് കോളേജിൽ 135 -ാം നമ്പർ ബൂത്തിലാണ് വോട്ട് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാ ജനങ്ങളും ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകണമെന്നും വോട്ട് ചെയ്യാതെ ആരും മാറി നിൽക്കരുതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും വോട്ടെടുപ്പ് സമയം പൂർത്തിയായതിന് പിന്നാലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയിരുന്നു.