
കൊല്ലം: പുനലൂരില്‍ പോളിംഗ് ബൂത്തിന് സമീപം വോട്ട് പിടിക്കാൻ നിന്നെന്നാരോപിച്ച് എല്‍ഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മില്‍ കയ്യാങ്കളി. വിളക്കുവെട്ടം എല്‍.പി സ്കൂള്‍ ബൂത്തിന് മുന്നിലായിരുന്നു സംഭവം.
മർദ്ദനമേറ്റതായി ആരോപിച്ച് യുഡിഎഫിന്റെ വനിതാ കൗണ്‍സിലർ ഷെമി അസീസ് ആശുപത്രിയില്‍ ചികിത്സ തേടി. എല്‍ഡിഎഫ് കൗണ്‍സിലറായ സുഭാഷ് ജി നാഥ് മർദ്ദിച്ചെന്നാണ് യുഡിഎഫിന്റെ ആരോപണം.
ആരോപണം സുഭാഷ് ജി നാഥ് നിഷേധിച്ചു. ബൂത്തിന് മുന്നില്‍ പ്രശ്നമുണ്ടാക്കിയത് യുഡിഎഫ് പ്രവർത്തകരാണെന്നും എല്‍ഡിഎഫ് കൗണ്‍സിലർ പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


